സൂറിക്: കേവലം പത്ത് വർഷം മാത്രം പഴക്കമുള്ള കൂറ്റൻ ബോയിങ് വിമാനം പൊളിക്കാൻ കൊടുത്ത് സൗദി രാജകുടുംബം. സൗദി രാജാവായിരുന്ന സുൽത്താൻ ഇബ്ൻ അബ്ദെൽ അസിസ് 300 മില്ല്യൺ ഡോളർ (ഏതാണ്ട് 2301 കോടി രൂപ) ചെലവിട്ട് വാങ്ങിയ ജംബോ ബോയിങ്ങ വിമാനമാണ് പൊളിക്കാൻ കൊടുത്തത്. 10 വർഷത്തിനിടയിൽ 42 മണിക്കൂർ മാത്രമാണ് ഈ വിമാനം ആകെ പറന്നത്. എന്നിട്ടും പുതുപുത്തൻ പൊലീരിക്കുന്ന ഈ വിമാനം രാജകുടുംബം പെട്ട വിലയ്ക്ക് പൊളിക്കാൻ കൊടുക്കുക ആയിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴും പുതുപുത്തൻ പൊലീരിക്കുന്ന ഈ ബോയിങ്ങ് 747 വിമാനം പൊളിക്കാനായി ലോകത്തിലെ ഏറ്റവും വലിയ വിമാന ശവപ്പറമ്പിലേക്ക് അതിന്റെ അവസാന പറക്കൽ നടത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ വിമാന ശവപ്പറമ്പ് എന്ന് വിശേഷണമുള്ള യുഎസിലെ അരിസോണയിലെ മരാനയിലുള്ള പിനാൽ എയർ പാർക്കിലാണ് ഇ വിമാനം പൊളിക്കുന്നത്. കണ്ടം ചെയ്ത വിമാനങ്ങൾ ലോകത്ത് കൂടുതലായും എത്തുന്നത് ഈ എയർ പാർക്കിലാണ്.

സൗദി രാജാവായിരുന്ന സുൽത്താൻ ഇബ്ൻ അബ്ദെൽ അസിസിന്റേതായിരുന്നു ഈ ബോയിങ്ങ് 747. ബോയിങ് കമ്പനിക്ക് ഓർഡർ നൽകിയ വിമാനം 2012ൽ ഡെലിവറി ആകുന്നതിന് ഒരു വർഷം മുമ്പ് രാജാവ് അന്തരിച്ചു. രാജകുടുംബത്തിന് ഈ പടുകൂറ്റൻ വിമാനത്തോട് താൽപര്യമില്ലാത്തതിനാലാണ് പൊളിക്കാൻ നൽകിയത്. സ്വിറ്റ്‌സർലന്റിലെ ബാസൽ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ 42 മണിക്കൂർ മാത്രം പറന്ന വിമാനം പറന്നതും ഇവിടേയ്ക്കാണ്. 2012 മുതൽ സ്വിറ്റ്‌സർലന്റിലെ ബാസൽ വിമാനത്താവളത്തിലായിരുന്നു വിമാനം സൂക്ഷിച്ചിരുന്നത്.

സുൽത്താന്റെ മരണശേഷം രാജകുടുംബാംഗങ്ങൾക്ക്, കൂറ്റൻ ജംബോ ബോയിങ്ങിനോടുള്ള താൽപര്യം നഷ്ടമായി. 10 വർഷത്തിനിടെ ആകെ പറന്നത് 42 മണിക്കൂർ. ഭീമമായ പാർക്കിങ്, മെയിന്റനൻസ് ചാർജുകൾ നൽകി വിമാനത്തെ സൗദി രാജവംശം ഇത്രയും കാലം പരിരക്ഷിച്ചു. ബി 747 ബോയിങ് ജംബോ ജെറ്റുകൾക്ക് 'ക്വീൻ ഓഫ് സ്‌കൈസ്' എന്നാണ് വിശേഷണം.

50 വർഷങ്ങൾക്ക് മുമ്പ് ബോയിങ് കമ്പനി നാലു എൻജിനുകളുള്ള ഈ മോഡൽ ഇറക്കുമ്പോൾ, ഈ ശ്രേണിയിൽ എതിരാളികളില്ലായിരുന്നു. കാലം മാറിയപ്പോൾ ജംബോ ജെറ്റ് മാർക്കറ്റിൽ ബി 747 പിന്തള്ളപ്പെട്ടു. 10 വർഷം മുമ്പ് 300 മില്ല്യൺ ഡോളർ വിലയുണ്ടായിരുന്ന ബി 747 ന്, പൊളിക്കാൻ കൊടുക്കുമ്പോൾ 42 അല്ലെങ്കിൽ 45 മില്യൺ ഡോളർ വില കിട്ടുമെന്നാണ് കണക്കാക്കുന്നത്.