- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരൻ ന്യൂസീലൻഡിൽ; വധു മേപ്പയൂരിലെ സബ് രജിസ്റ്റ്രാർ ഓഫിസിൽ: ഓൺലൈനിൽ വിവാഹം ചെയ്ത് സൻജിത്തും മഞ്ജുവും
കോഴിക്കോട്: വരൻ ന്യൂസീലൻഡിൽ, വധു മേപ്പയൂരിൽ. ഇരു രാജ്യത്തും ഇരുന്ന് രണ്ടു പേരും ഓൺലൈനിൽ വിവാഹിതരായി. വരൻ ഓഫിസിൽ കംപ്യൂട്ടറിനു മുൻപിലിരുന്നപ്പോൾ വധു മേപ്പയൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ മൊബൈൽ ഫോണിലേക്കു നോക്കിയിരുന്ന് വിവാഹത്തിന് സമ്മതം അറിയിച്ചു. കംപ്യൂട്ടർ സ്‌ക്രീനിലെ ഗൂഗിൾമീറ്റിലൂടെ സബ് രജിസ്റ്റ്രാർ വധൂവരന്മാരോട് സമ്മതം അറിഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്തു.
കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകൻ സൻജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടിൽ (കൃഷ്ണാ നിവാസ്) പരേതനായ പത്മനാഭൻ നമ്പ്യാരുടെ മകൾ മഞ്ജുവുമാണ് ാൺലൈനിൽ വിവാഹിതരായത്. ഐടി രംഗത്തു ജോലി ചെയ്യുന്ന സൻജിത്തിനു ന്യൂസീലൻഡിലെ കോവിഡ് യാത്രാവിലക്ക് മൂലം വിവാഹത്തിനു നാട്ടിലെത്താൻ കഴിയാതിരുന്നതിനെ തുടർന്നാണു ഹൈക്കോടതിയുടെ അനുമതിയോടെ ഓൺലൈനിൽ വിവാഹ റജിസ്‌ട്രേഷൻ നടത്തിയത്.
കഴിഞ്ഞ ഡിസംബറിൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണു വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. തുടർന്നു മഞ്ജു ഹൈക്കോടതിയെ സമീപിച്ച് നേടിയെടുത്ത അനുമതി പ്രകാരം ഇന്നലെ ഓൺലൈനിൽ വിവാഹിതരായി. സബ് രജിസ്റ്റ്രാർ എൻ.നിതേഷ് 'കാർമികത്വം' വഹിച്ചു.