- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അംബേദ്കറൈറ്റ് മൂല്യങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കണമെന്ന് കൾച്ചറൽ ഫോറം ടേബിൾ ടോക്ക്
ദോഹ : മൂല്യപരമായ വലിയ പ്രതിസന്ധികളെ രാജ്യം അഭിമുഖീകരിക്കുമ്പോൾ അംബേദ്കറൈറ്റ് ആശയങ്ങളിലൂടെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമമാണുണ്ടാകേണ്ടതെന്ന് കൾച്ചറൽ ഫോറം ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.'വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ- നമുക്ക് അംബേദ്ക്കറെ വായിക്കാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഹാളിലാണ് പരിപാടി നടന്നത്.
അംബേദ്കർ ചിന്തകളെ ഹിംസയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോൾ തന്നെഫാഷിസത്തിനെതിരായ പോരട്ടത്തിന്റെ ദാർശനിക പ്രതലമായി അംബേദ്കർ മാറുന്നുവെന്നത് സന്തോഷകരമായ പുതിയ കാഴ്ചയാണെന്ന് സാമൂഹിക പ്രവർത്തകനായ പ്രദോഷ് കുമാർ അഭിപ്രായപ്പെട്ടു. -അംബേദ്കറൈറ്റ് ചിന്താ പ്രയോഗങ്ങളെ സ്വത്വ രാഷ്ട്രീയമായി ന്യൂനീകരിക്കാനുള്ള ശ്രമങ്ങളെയുംഅംബേദ്കറൈറ്റ് ആക്ടിവിസം നേരിടുന്ന സ്വത്വ പ്രതിസന്ധികളെയും കണ്ട് കൊണ്ട് തന്നെഅംബേദ്കറൈറ്റ് സമീപന രീതി വികസിപ്പിച്ചു കൊണ്ടേ പുതിയ പ്രതിസന്ധികള മറികടക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യം എന്ന ആശയത്തെ ഇത്രമേൽ ഉൾകൊണ്ട അപൂർവ വ്യക്തിത്വമായിരുന്നു അംബേദ്കർ എന്ന്വൺ ഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് മെമ്പർ അബ്ദുൽ സലാം പറഞ്ഞു.
ജാതിയെ തകർത്തു കൊണ്ടേ ഇന്ത്യ സാധ്യമാവൂവെന്ന അബേദ്കറൈറ്റ് മൂല്യം വളരെ പ്രസക്തമാണന്നുംപുറം തള്ളലിന്റെ വിവിധ പ്രയാഗങ്ങൾ സംഭവിക്കുന്ന കാലത്ത് അംബേദ്കർ മുന്നോട്ട് വച്ച ഉൾക്കൊള്ളൽ ജനാധിപത്യത്തെ സ്വാംശീകരിക്കുകയാണ് വേണ്ടതെന്നും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ തൻസീം കുറ്റ്യാടി അഭിപ്രായപ്പെട്ടു.
കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് മോഡറേറ്റർ ആയിരുന്നു.
പാലക്കാട് ജില്ല പ്രസിഡണ്ട് റാഫിദ് ആലത്തൂർ വിഷയാവതരണം നടത്തി.
ചന്ദ്ര മോഹൻ , ഫായിസ് കണ്ണൂർ, ഫൈസൽ എടവനക്കാട്, മുബീൻ തിരുവനന്തപുരം, റഷീദ് കൊല്ലം , സജീർ കൊല്ലം, ആരിഫ് വടകര എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക് സ്വാഗതം പറഞ്ഞു.