- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വൈസ് പ്രസിഡണ്ടു അഞ്ജു ബിജിലി ജോർജിനു ഡോക്ടറേറ്റ്
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വൈസ് പ്രസിഡണ്ടു അഞ്ജു ബിജിലി ജോർജിനു അക്കാഡമിക് എക്‌സലൻസ് ' ഡോക്ടർ ഓഫ് നഴ്‌സസ് പ്രാക്റ്റീഷനെർ' ലഭിച്ചതിൽ പ്രസിഡന്റ് സിജു വി ജോർജ് അഭിനന്ദനങ്ങൾ അറിയിച്ചു
മദ്രാസ് വിനായക മിഷൻ നഴ്‌സിങ് കോളേജിൽ നിന്ന് ബിഎസ്സി നേഴ്‌സിങ് കഴിഞ്ഞ അമേരിക്കയിലെത്തിയ അഞ്ചു 2015ൽ മാസ്റ്റേഴ്‌സും 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
അമേരിക്കയിൽ ചാനൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നോർത്ത് ടെക്‌സാസിലെ അമരക്കാരനായിരുന്നു ബിജിലി ജോർജും അഞ്ചു ബിജിലിയും . മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷിക്കാഗോ പെൻസിൽവേനിയ ന്യൂയോർക്ക് ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായ തികച്ചും വ്യത്യസ്തമായ നോർത്ത് ടെക്‌സസ്സിൽ ചാനലിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. മാർത്തോമാ സഭയിലെ സജീവ അംഗങ്ങളായിരുന്ന ബിജിലിയുടെയും അഞ്ജുവിനെയും ജനസമ്മതി ചാനൽ വളർച്ചയ്ക്ക് ഏറെ പ്രചോദനം ചെയ്തു. യു എസ് വീക്കിലി റൗണ്ടപ്പ് പ്രക്ഷേപണം ചെയ്യുമ്പോൾ ശുദ്ധമായ മലയാള ഭാഷയിൽ സംസാരിക്കുന്നതിന് അഞ്ജുവിന് അനായാസം സാധിച്ചിരുന്നു . കോളേജ് യൂണിയൻ പ്രവർത്തകയും , കോളേജ് മാഗസിൻ കോർഡിനേറ്ററും , മാർത്തോമാ സഭയിലെ വനിതാ പ്രതിനിധിയായും പ്രവർത്തിക്കുന്ന അഞ്ജുവിന്, ഏഷ്യാനെറ്റ് മാധ്യമ അവതാരക എന്ന നിലയിൽ ഏറെ ശ്രദ്ധ കൈവരിക്കുവാൻ സാധിച്ചു. വിഷ്വൽ ക്രാഫ്റ്റ് എന്ന സ്റ്റുഡിയോ പ്ലാറ്റ്‌ഫോമിലൂടെ, ഇന്ന് പ്രമുഖരായ പല ചാനൽ പ്രവർത്തകരെയും അമേരിക്കയിലെ പത്ര മാധ്യമ രംഗത്തേക്ക് കൈ പിടിച്ചുയർത്തുവാൻ സാധിച്ചത് അഞ്ചുവിന്റെ തനതായ വാർത്ത അവതരണ രീതി ആയിരുന്നു.
.2006 മുതൽ ഏഷ്യാനെറ്റ് യു എസ് എ യുടെ ന്യൂസ് റീഡറായും ആങ്കർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
യൂറോപ്പിൽ നിന്നും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന രാഷ്ട്രം മീഡിയയുടെ അമേരിക്കയിലുള്ള അവതാരിക കൂടിയാണ് അഞ്ജു
ഇന്ത്യൻ ഡി എഫ് ഡബ്ലു ലയൺസ് ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അഞ്ചു 2022 23 ഇന്ത്യൻ ഡി എഫ് ഡബ്ലു ലയൺസ് ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ്
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് വൈസ് പ്രസിഡന്റായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ബിജിലികു ഡോക്ടറേറ്റ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും ആശംസകൾ അറിയിക്കുന്നുവെന്നും ഭാരവാഹികളായ സണ്ണി മാളിയേക്കൽ , ടി സി ചാക്കോ സാം മാത്യു ,ബെന്നിജോൺ , മീനു എലിസബെത്,ഫിലിപ്പ് തോമസ് (പ്രസാദ് ) മാർട്ടിൻ വിലങ്ങോലിൽ എന്നിവർ അറിയിച്ചു