- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷന്റെ 'സാദരം 2022- ഏപ്രിൽ 30 ന്
ഗാർലന്റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഗായകർക്കും, സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷൻ ഓപ് ഡാളസ് സംഗീത സായാഹ്നം (സാദരം 2022)സംഘടിപ്പിക്കുന്നു.
ഏപ്രിൽ 30ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക് ഗാർലന്റ്ബൽറ്റ് ലൈനിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തിൽ പരം കുടുംബങ്ങൾക്ക് അംഗത്വമുള്ള അസ്സോസിയേഷൻ മെമ്പർമാർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അർഹത.
സംഗീത സായാഹ്നം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി അനശ്വർ മാംമ്പിള്ളി അറിയിച്ചു.പ്രവേശനം സൗജന്യമാണ് .
കൂടുതൽ വിവരങ്ങൾക് ആര്ട്ട് ഡയറക്ടർ മഞ്ജിത് കൈനിക്കരയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു . 9726798555