- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആഘോഷങ്ങൾ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരണം; ഡോ. ശുക്കൂർ കിനാലൂർ
ദോഹ.;ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങൾ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും അക്കോൺ ഗ്രൂപ്പ് ഹോൾഡിങ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളർത്താൻ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ ആദ്യ പ്രതി അൽ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷഫീഖ് ഹുദവി കൊടങ്ങാട് ഏറ്റുവാങ്ങി . ഈദുൽ ഫിത്വർ ആത്മപരിത്യാഗത്തിന്റൈ ആഘോഷപ്പെരുന്നാളാണെന്നും സമൂഹത്തിൽ ഊഷ്മളമായ ബന്ധങ്ങളുണ്ടാക്കുവാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാൾ നിലാവിന്റെ ഓൺ ലൈൻ പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ പ്രകാശനം ചെയ്തു. സമൂഹത്തിൽ സ്നേഹവും സാഹോദര്യവും വളർത്താനും ഐക്യപ്പെടുവാനുമുള്ള സന്ദർഭമാണ് ഈദെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ ചടങ്ങിൽ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.
മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. മാർക്കറ്റിങ് ഡയറക്ടർ റഷാദ് മുബാറക് സ്വാഗതവും മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.