- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് ടാല്ലഹസി വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു
ടാല്ലഹസി, ഫ്ളോറിഡ : മലയാളി അസോസിയേഷൻ ഓഫ് ടാല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. ഏപ്രിൽ 23 ശനിയാഴ്‌ച്ച ഫോർട്ട്ബ്രെഡൻ കമ്മ്യൂണിറ്റി സെന്ററിൽ വിവിധ പരിപാടികളോടെഅരങ്ങേറി.
കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സമൂഹത്തിന് നിസ്തൂല സേവനമർപ്പിച്ച ആരോഗ്യരംഗത്ത്പ്രവർത്തിക്കുന്ന ഡോ . നാരായൺ കൃഷ്ണമൂർത്തി , ഡോ . ചിത്ര നാരായൺ , ഡോ . ജയൻ നായർ, ഡോ . പ്രതിഭ ജയൻ , ബെറ്റ്സി ഐറിഷ് ,അസോസിയേഷൻ വൈസ് പ്രസിഡന്റ് ചിത്ര ഗിരി , ട്രെഷറർ ഷിജു കുഞ്ഞ്എന്നിവർ നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
അസോസിയേഷൻ പ്രസിഡന്റ് പ്രഷീൽ കളത്തിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.മുതിർന്നഅംഗങ്ങളായ കുഞ്ഞമ്മ അലക്സ് , അന്നമ്മ സാമുവൽ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി .
വിവിധതരംമത്സരങ്ങൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഈസ്റ്റർ വിഷു ബംമ്പർ സമ്മാനം നറുക്കെടുപ്പിൽ ലഭിച്ചവർക്കുവിതരണം ചെയ്തു .പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ആഘോഷത്തിൽ പങ്കാളികളായ ശേഷംഅംഗങ്ങൾ ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.