- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു
ബഹ്റൈനിലുള്ള മാട്ടൂൽ സ്വദേശികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) ഇഫ്താർ സംഗമം നടത്തി.
Covid മഹാമാരിയിൽ കടുത്ത നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷമായി മുടങ്ങിപ്പോയ കൂടിച്ചേരലുകൾ വീണ്ടും സജീവമായ ഈ വേളയിൽ ബഹ്റൈനിലുള്ള മാട്ടൂൽ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ ഒരു Grand Ifthar എന്ത്‌കൊണ്ടും സന്തോഷം പങ്കിടുവാനും ബന്ധങ്ങൾ പുതുക്കുവാനും ഉള്ള അവസരമായി.റമദാൻ മാസത്തിൽ BMA നടത്തിവരാറുള്ള ഓൺലൈൻ ഖുർആൻ പാരായണ മൽസരത്തിൽ ഈ വർഷത്തെ വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും ഈ ചടങ്ങിൽ വെച്ചു നടക്കുകയുണ്ടായി.
ചടങ്ങിൽ BMA പ്രസിഡന്റ് അഷ്റഫ് കാക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ചെയർമാൻ നൂറുദ്ധീൻ എ. സി. ഉൽഘാടനം ചെയ്തു. സലാം കെ വി, നുഹ്‌മാൻ എ സി, ജബ്ബാർ കെ പി , സിറാജ് പി, കലാം, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹ്‌മൂദ് പെരിങ്ങത്തൂർ, സുബൈർ മുട്ടോൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു.തുടർന്ന് സകരിയ ദാരിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സദസ്സും ഉൽബോധന പ്രസംഗവും നടക്കുകയുണ്ടായി. മുഹമ്മദ് ഇബ്രാഹിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ BMA ജനറൽ സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതം ആശംസിക്കുകയും ട്രെഷറർ ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.