- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയാഭ്യർഥന നിരസിച്ചു; ബെംഗളൂരുവിൽ 23-കാരിക്ക് നേരേ ആസിഡ് ആക്രമണം; പ്രതിക്കായി തിരച്ചിൽ
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 23 കാരിയായ യുവതിക്ക് നേരേ യുവാവിന്റെ ആസിഡ് ആക്രമണം. ബെംഗളൂരു കാമാക്ഷി പാളയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഗേഷ് എന്നയാളാണ് യുവതിക്ക് നേരേ ആസിഡൊഴിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നേരത്തെ യുവതിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ യുവതി ഇത് നിരസിച്ചു. ഇതിനു പിന്നാലെയാണ് യുവാവ് ആസിഡ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ യുവതി ജോലിക്ക് പോകവേ യുവാവ് തടഞ്ഞുനിർത്തി ആസിഡൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കാമാക്ഷിപാളയ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു
Next Story




