കണ്ണൂർ: ചാലയിലെ കെ.റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള 20 പേർക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽമാക്കുറ്റി, സുദീപ് ജയിംസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരൻ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ കോർപറേഷനിലെ മുപ്പത്തിരണ്ടാം വാർഡായ ചാലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച അൻപതോളം കുറ്റികളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞത്.

എന്നാൽ സംഭവം നടക്കുമ്പോൾ കെ.സുധാകരനും സ്ഥലത്തുണ്ടായിരുന്നു. കേരളത്തിൽ എവിടെ സർവേകല്ലുകൾ സ്ഥാപിച്ചാലും അതെല്ലാം പിഴുതെറിയുമെന്ന് കെ.സുധാകരൻ ചാലയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ടു പ്രസംഗിച്ചിരുന്നു. സർവേ നടത്തുന്ന ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയ പ്രദേശവാസികളിൽ ചിലർവാക്കേറ്റം നടത്തുകയും ചെയ്തിരുന്നു.