പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്കും 12 വയസിൽ താഴെയുള്ളവർക്കു മായുള്ള കോവിഡ്-19 പരിശോധന മെയ് 1 മുതൽ മലേഷ്യ പിൻവലിക്കും.കൂടാതെ പുറത്ത് മാസ്‌ക് ധരിക്കുന്നതും പ്രവേശിക്കുന്നതിന് മുമ്പ് ചെക്ക് ഇൻ ചെയ്യുന്നതും അടക്കം നിർബന്ധമല്ലാതാക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം രാജ്യത്തെ കോവിഡ് നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ ഭാഗമാണ് ഇളവുകൾ.

ശാരീരിക അകലം ഇനി ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീൻ ബുധനാഴ്ച പറഞ്ഞു. ഈ മാസം അതിർത്തികൾ വീണ്ടും തുറക്കുകയും വാക്‌സിനേഷൻ എടുത്ത സന്ദർശകർക്കുള്ള ക്വാറന്റൈൻ ആവശ്യകതകൾ ഒഴിവാക്കുകയും ചെയ്തതിന് ശേഷം മലേഷ്യ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിരക്കിലും തീവ്രപരിചരണ വിഭാഗത്തിലും രോഗികളുടെ എണ്ണം കുറഞ്ഞതാണ് ഇളവുകൾക്ക് കാരണം.വൈറസ് പടരുന്നത് തടയാൻ ഹരി രായ ആഘോഷങ്ങൾക്ക് പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 സ്വയം പരിശോധിക്കാൻ അദ്ദേഹം ആളുകളെ ഉപദേശിച്ചുമെയ് 1 മുതൽ, പൊതുഗതാഗതത്തിലുൾപ്പെടെ ഇൻഡോറുകളിൽ മാസ്‌കുകൾ ധരിക്കുന്നത് തുടരണം, എന്നാൽ ഔട്ട്‌ഡോറുകളിൽ അത് ഓപ്ഷണലായിരിക്കും.