വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്ലാൻഡ് എന്നിവിടങ്ങളിലെ ഏജ്ഡ് കെയർ തൊഴിലാളികൾ മെയ് 10 ന് സമരം പ്രഖ്യാപിച്ചു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാലും ശമ്പളത്തിന്റെയും പേരിലും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വയോജന പരിചരണ മേഖല സ്തംഭിക്കുന്നത്.

പണിമുടക്ക് 160 വയോജന പരിചരണ കേന്ദ്രങ്ങളെ ബാധിക്കുംഅപര്യാപ്തമായ സ്റ്റാഫിങ് ലെവലിലും ശമ്പളത്തിലും പ്രതിഷേധിച്ച് ജോലിയിൽ നിന്ന് വി്ട്ടുനില്ക്കാനാണ് തീരുമാനം.മൂന്ന് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വയോജന പരിപാലന തൊഴിലാളികൾ പണിമുടക്കും.

ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ വയോജന പരിചരണ ദാതാക്കളായ ബ്ലൂകെയറിലെയും സൗത്ത് ഓസ്‌ട്രേലിയയിലെ സതേൺ ക്രോസ് കെയറിലെയും യുണൈറ്റഡ് വർക്കേഴ്‌സ് യൂണിയൻ അംഗങ്ങൾ വ്യാവസായിക നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു.വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏജിസ്, റെജിസ്, സൗത്ത് ഓസ്‌ട്രേലിയയിലെബോൾട്ടൺ ക്ലാർക്ക് എന്നിവിടങ്ങളിലെ 5000 തൊഴിലാളികൾക്കിടയിൽ അധിക ബാലറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്.

ഓരോ സംസ്ഥാനത്തും രാവിലെ 11:30 ന് തൊഴിലാളികൾ ജോലിയിൽ നിന്ന് ഇറങ്ങിപ്പോകും, ??തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് ബ്രിസ്ബേൻ, അഡ്ലെയ്ഡ്, പെർത്ത് എന്നിവിടങ്ങളിൽ സമര റാലികൾ നടക്കും.