കുവൈത്ത് : അവധി വേളയിൽ ഇന്ത്യയിലേക്ക് ഇന്ത്യൻ വിമാനങ്ങൾ അധിക സർവ്വീസ് ഏർപ്പെടുത്താത്തത് പ്രവാസികളെ പ്രയാസത്തിലാക്കുന്നുവെന്ന് അർശ് ട്രാവൽസ് ടീം സൂചിപ്പിച്ചു. വിമാനത്തിൽ സീറ്റ് ഇല്ലാത്തതിനാലും ഇരട്ടിയിലധികം ചാർജ്ജ് വർദ്ധിച്ചതിനാലും നിരവധി പേർക്ക് നാട്ടിൽ ഈദ് ആഘോഷിക്കാൻ കഴിയാതെവന്നത്. നേരത്തെ ഏതാണ്ട് 70 ദീനാർ കോഴിക്കോട്ടേക്ക് ഉള്ള ചാർജ്ജ് 150 ദീനാർ വരെയെത്തി. അധിക ചാർജ്ജ് താങ്ങാനാകാതെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിച്ചവരും ഉണ്ട്.

അർശ് ട്രാവൽസിന്റെ കീഴിൽ ഇന്ന് (ഏപ്രിൽ 28) കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ്സിൽ ഏഴ് പേരാണ് യാത്ര ചെയ്യുന്നത്. ഷരീഫ് ഒതുക്കുങ്ങൾ, ഹാരിസ് കുനിയാക്കൽ (രണ്ട് പേരും കെ.എം.സി.സി), അബ്ദുൽ കരീം കൊലവയൽ, മുഹമ്മദ് അസ്ഹർ (രണ്ട് പേരും കെ.കെ.ഐ.സി), ഇർശാദ് മൂർക്കൻ (കെ.കെ.എം.എ), ആസിഫ് കാട്ടിൽ പറന്പത്ത് (ഐ.ഐ.സി), ആമിർ മാത്തൂർ (അർശ് എം.ഡി) എന്നിവരാണ് സംഘത്തിലുള്ളത്.