- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് കൾച്ചറൽ ഫോറം കമ്മ്യൂണിറ്റി ഇഫ്താർ
ദോഹ: ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കും , തൊഴിലന്വേഷകർക്കും ഗ്രഹനാഥൻ ജയിലുകളിൽ കഴിയുന്ന കുടുബങ്ങൾ, തൊഴിലാളികൾ .... ഉൾപ്പെട്ടെ ഏകദേശം 4000 ഓളം പേർക് അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെകൾച്ചറൽ ഫോറം കമ്മ്യൂണിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
നോബ് അവസാന ദിവങ്ങളിൽ കൾച്ചറൽ ഫോറം ഓഫീസ് കേന്ദ്രമായിട്ടാണ് ഇഫ്താർ ന് വേണ്ടി പാചകം ചെയ്ത ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത് സാധാരണക്കായ നൂറുക്കണക്കിന് പേർക്ക് ഇത് ആശ്വാസമായി എന്ന് കോർഡിനേറ്റർ ഷെറിൻ മുഹമ്മദ് പറഞ്ഞു .ഇതിന്റെ ഭാഗമായി അബൂ നഖ്ലയിൽ നടന്ന ഇഫ്താർ മീറ്റിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി രണ്ടായിരത്തഞ്ഞൂറോളം തൊഴിലാളികൾ പങ്കെടുത്തു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി തൊഴിലാളികളുമായി സംവദിച്ചു.
ഇഫ്താർ സംഗമങ്ങൾ പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്നും പ്രവാസത്തിലെ സഹവാസത്തിലൂടെ ആർജ്ജിച്ചെടുത്ത സഹവർത്തിത്തവും പരസ്പര ബഹുമാനവും നാടുകളിലേക്കും പകർന്ന് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ, കൾച്ചറൽ ഫോറം ട്രഷറർ എ. ആർ അബ്ദുൽ ഗഫൂർ, കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, ഇഫ്താർ സെൽ കോർഡിനേറ്റർ ഷെറിൻ മുഹമ്മദ്, ഫഹദ് ഇ.കെ ,മുബീൻ തിരുവനന്തപുരം,തൻസീൽ അമീൻ , അസീം തിരുവനന്തപുരം, റസാക്ക് കാരാട്ട്, അഫ്‌സൽ എടവനക്കാട് , ഫൈസൽ അബ്ദുൽ കരീം,
ഷിഹാബ് വലിയകത്ത് , ഹഫീസുല്ല , ഷിഹാബുദീൻ, സിറാജ് പാലേരി, സി. എം ഷെറിൻ , ഷാജഹാൻതുടങ്ങിയവരുംടീം വെൽഫെയർ വളണ്ടിയേഴ്‌സും വിവിധ കേന്ദ്രങ്ങളിൽ നടന്ന ഇഫ്ത്വാർ സംഗമങ്ങൾക്ക്നേതൃത്വം നൽകി.