- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിവേക് മൂർത്തി, സാക്കിർ ഹുസൈൻ, ഇന്ദ്ര നൂയി, പ്രിയങ്ക ചോപ്ര: പ്രവാസി പ്രഗത്ഭരോടോപ്പം യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച് അമേരിക്ക
ചെന്നൈ: ഇന്ത്യയിലെ യു.എസ്. മിഷൻ (ന്യൂഡൽഹിയിലെ യു.എസ്. എംബസിയും മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജനറൽ കാര്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു) യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. ഐതിഹാസിക നേട്ടങ്ങൾ കൈവരിച്ച, പ്രഗത്ഭരായ ചില ഇന്ത്യൻ-അമേരിക്കക്കാരും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരും ഈ വീഡിയോയുടെ ഭാഗമായി. ആഗോളതലത്തിൽ പ്രശസ്തരായ ഇവരുടെ ശ്രദ്ധേയമായ സംഭാവനകൾ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കഴിഞ്ഞ 75 വർഷങ്ങളിലെ യാത്രയുടെ നാൾവഴികൾ പ്രതിഫലിപ്പിക്കുന്നുന്നു. വ്യക്തിബന്ധങ്ങളാണ് നമ്മുടെ പങ്കാളിത്..
ഒന്നിച്ചു പഠിച്ച്, ഒന്നിച്ചു ജോലി ചെയ്ത്, ഒന്നിച്ചു ജീവിച്ച്, ഒന്നിച്ചു അറിവ് നേടിയെടുത്ത അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മിൽ വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന എണ്ണമറ്റ വ്യക്തിഗത സൗഹൃദങ്ങളാണ് യു.എസ്.-ഇന്ത്യ പങ്കാളിത്തത്തിന്റെ കാതലെന്ന് യു.എസ്. എംബസി ഷാർജെ ഡെഫയർ പട്രീഷ്യ ലസീന അഭിപ്രായപ്പെട്ടു. ''ഈ വീഡിയോയിൽ പങ്കെടുത്തിട്ടുള്ളവർ അവരവരുടെ മേഖലകളിൽ ഉന്നതിയിൽ എത്തി നിൽക്കുന്നവരാണ്; വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ നമ്മുടെ ഇരു രാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താൻ ഏതെല്ലാം രീതികളിൽ സഹായിച്ചിരിക്കുന്നു എന്ന് ഇവരുടെ നേട്ടങ്ങൾ എടുത്തുകാണിക്കുന്നു,'' ലസീന കൂട്ടിച്ചേർത്തു.
ഈ വീഡിയോയിൽ പങ്കെടുത്തിട്ടുള്ളവർ ഇവരാണ്: മുൻ ടെന്നീസ് കളിക്കാരനും ജീവകാരുണ്യപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായ അശോക് അമൃതരാജ്, എഴുത്തുകാരനും വെൽനസ് വിദഗ്ദ്ധനുമായ ഡോ. ദീപക് ചോപ്ര, ആക്ടിവിസ്റ്റും ആദ്യ ഇന്ത്യൻ മിസ് അമേരിക്ക വിജയിയും നടിയുമായ നിന ദാവുലുരി, സി.എൻ.എൻ. ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്ത, തബല മാന്ത്രികനും സംഗീതസംവിധായകനുമായ സാക്കിർ ഹുസൈൻ, ഭക്ഷണ, യാത്രാ എഴുത്തുകാരി മധുർ ജാഫ്രി, നടിയും നിർമ്മാതാവും ജീവകാരുണ്യപ്രവർത്തകയുമായ പ്രിയങ്ക ചോപ്ര ജോനസ്, ടെലിവിഷൻ അവതാരകയും നിർമ്മാതാവും ഭക്ഷണ വിദഗ്ദ്ധയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി, കോമഡി താരവും ടെലിവിഷൻ അവതാരകനുമായ ആസിഫ് മാൺവി, സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ സുകേതു മേത്ത, യു.എസ്. സർജൻ ജനറൽ ഡോ. വിവേക് മൂർത്തി, ചലച്ചിത്ര സംവിധായകയും നിർമ്മാതാവുമായ മീര നായർ, പെപ്സികോ മുൻ ചെയർപേഴ്സണും സിഇഒയും എഴുത്തുകാരിയുമായ ഇന്ദ്ര നൂയി, 2019 സ്ക്രിപ്സ് സ്പെല്ലിങ് ബീ ചാമ്പ്യൻ ശ്രുതിക പധി, 2020 ടൈം മാഗസിൻ ''കിഡ് ഓഫ് ദി ഇയറും'' ശാസ്ത്രജ്ഞയുമായ ഗീതാഞ്ജലി റാവു.
വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളാണ് യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ പ്രധാന ആണിക്കലുകളിൽ ഒന്ന്. 2019-ൽ 15 ദശലക്ഷം ഇന്ത്യൻ സന്ദർശകർ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്തു; ഇപ്പോൾ ഇന്ത്യ സന്ദർശിക്കുന്ന വിദേശികളിൽ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് അമേരിക്കക്കാർ. ഏകദേശം 200,000 ഇന്ത്യൻ വിദ്യാർത്ഥികൾ യു.എസ്. സർവകലാശാലകളിൽ ഉന്നത വിദ്യാഭാസം നടത്തുന്നുണ്ട്. നിലവിൽ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർ ഏകദേശം നാല് ദശലക്ഷത്തോളം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ കുടിയേറ്റക്കാർ സ്ഥാപിച്ച സ്റ്റാർട്ടപ്പുകളിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യക്കാർ തുടക്കം കുറിച്ചവയാണ്.
ഈ വർഷം ഇന്ത്യയിലെ യു.എസ്. മിഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75-ാം വാർഷികാഘോഷം തുടരും.