- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരിയിൽ ഈദ് ഗാഹ് ഡോ ഹുസൈൻ മടവൂർ നേതൃത്വം നൽകും
മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ ഈദുൽ ഫിത്വറിന് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പ്രമുഖ പണ്ഡിതനും വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ ഡോ ഹുസൈൻ മടവൂർ നേതൃത്വം നൽകും.
മനാമ ബാബുൽ ബഹ്റൈൻ ചാർട്ടഡ് ബാങ്കിന്റെ പിറകുവശമുള്ള മുൻസിപ്പാലിറ്റി കാർ പാർക്കിങ്ങിലാണ് ഈദ് ഗാഹ് നടക്കുന്നത്. ടൗണിൽ നിന്നും ആളുകൾ നടന്ന് എത്താൻ പറ്റുന്നത്രയും അകലം മാത്രമേ ഈദ് ഗാഹിലേക്കുള്ളൂ എന്നത് പ്രത്യേകതയാണ്. വിശാലമായ പാർക്കിങ് സംവിധാനവുമുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39162999, 33106589 എന്ന നംബറിൽ ബന്ധപ്പെടാവുന്നതാണ്. വുദു ചെയ്ത് മുസല്ലയുമായി വരണമെന്ന് ഈദ് ഗാഹ് സംഘാടകർ അറിയിച്ചു.
Next Story