അടിമാലി: എക്‌സൈസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. ദേവികുളം റേഞ്ചിലെ എക്‌സൈസ് ഡ്രൈവർ അഭിലാഷിനാണ് കുമ്പൻപാറയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ മർദ്ദനമേറ്റത്. ദേവികുളത്ത് നിന്നും ആറ് അംഗ സംഘം ഓഫീസ് ആവശ്യത്തിനായി അടിമാലിക്ക് വരികയായിരുന്നു.

കൂമ്പൻപാറയിൽ എത്തിയപ്പോൾ റോഡരുകിൽ നിർത്തിയിട്ടിരുന്ന വാഹനം അശ്രദ്ധമായി റോഡിലേക്ക് എടുത്തു. എക്‌സൈസ് വാഹനത്തിൽ തട്ടി. ഇതിനെ ചോദ്യം ചെയ്യുന്നതിനിടെ വാഹനത്തിൽ ഉണ്ടായിരുന്നവർ അക്രമിക്കുകയായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു. ഇയാൾ അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്. അഭിലാഷിന്റെ മൊഴി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.