- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസൻ വധം: മൂന്നാംപ്രതിക്ക് ജാമ്യം; എട്ടുപേരുടെ ജാമ്യാപേക്ഷ തള്ളി
തലശേരി: സിപിഎം അനുഭാവിയായ പുന്നോൽ ഹരിദാസ് വധക്കേസിൽ എട്ടുപ്രതികളുടെ ജാമ്യാപേക്ഷ ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുല തള്ളി. കേസിലെ മൂന്നാം പ്രതി എ.സുനേഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിജെപി, ആർ. എസ്. എസ് പ്രവർത്തകരായ കെ.വി വിമിൻ, പുന്നോലിലെ അമൽമനോഹരൻ, സി.കെ അശ്വന്ത്, സി.കെ അർജുൻ, ദീപക്സദാനന്ദൻ, കെ.അഭിമന്യു, പി.കെ ശരത്, ആത്മജ് എന്നിവരുടെ ജാമ്യഹരജിയാണ് തള്ളിയത്.
ഒന്നാം പ്രതിയും തലശേരി നഗരസഭാ കൗൺസിലറുമായ ഇതിനകം ജാമ്യത്തിനായി ഹരജി സമർപ്പിച്ചിട്ടുള്ള മറ്റുള്ളവരുടെ അപേക്ഷ മെയ് മൂന്നിലേക്ക്മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയാണ് സി.പി. എം അനുഭാവിയും മത്സ്യത്തൊഴിലാളിയുമായ പുന്നോൽ താഴെ കുനിയിൽ വീട്ടിൽ ഹരിദാസനെ മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നപ്പോൾ പുലർച്ചെ ഒരുമണിയോടെ പ്രതികൾ കാൽവെട്ടിമാറ്റി കൊലപ്പെടുത്തിയത്.
ജാമ്യം ലഭിച്ച മൂന്നാം പ്രതി സുനേഷാണ് പ്രതികൾക്ക് ഹരിദാസൻ വീട്ടിലെത്തുന്ന സമയം പ്രതികളെ അറിയിച്ചതെന്നാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നാലുദിവസം മുൻപ് ഇയാളുടെ ഗോപാൽ പേട്ടയിലെ വീടിനു മുൻപിൽ രണ്ടു റീത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രൊസിക്യൂഷനുവേണ്ടി ജില്ലാഗവ. പ്ലീഡർ ആൻഡ് പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ ഹാജരായി. മൂന്നാംപ്രതിക്ക് വേണ്ടി അഡ്വ. പി. പ്രേമരാജനാണ് കോടതിയിൽ ഹാജരായത്.
മറുനാടന് മലയാളി ബ്യൂറോ