- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
192 യാത്രക്കാരുമായി ന്യുയോർക്കിൽ നിന്നും പറന്നുയർന്ന് ലാൻഡ് ചെയ്യാൻ തുടങ്ങിയ എയർ ഫ്രാൻസ് വിമാനത്തിന് പൊടുന്നനെ ഭ്രാന്തു പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു; അന്വേഷണത്തിൽ കണ്ടെത്തിയത് വിചിത്രമായ കാരണം
ന്യുയോർക്കിൽ നിന്നും പാരിസിലേക്ക് യാത്ര തിരിച്ച എയർ ഫ്രാൻസിന്റെ എ എഫ് 011 വിമാനം ഷാൾ ഡി ഗോൾ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപായി 1000 അടി ഉയരത്തിൽ നടത്തിയ സർക്കസ്സിനെ കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. യാത്രക്കാരും ജീവനക്കാരുമടക്കം 192 പേർ സഞ്ചരിച്ചിരുന്ന വിമാനം ഇറക്കാൻ ആകാതെ ആദ്യത്തെ ലാൻഡിങ് ശ്രമം ഉപേക്ഷിക്കേണ്ടതായി വന്നു. ഇതിനെ തുടർന്നായിരുന്നു അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ കണ്ടെത്തിയത് വിമാനത്തിലെ രണ്ടു പൈലറ്റുമാരും അവരുടെ ജോയ് സ്റ്റിക്കുകൾ പരസ്പരം എതിർ ദിശയിലേക്ക് വലിച്ചു എന്നായിരുന്നു. ഓരേ സമയത്തായിരുന്നു ഇരുവരും ഇത് ചെയ്തത്. ഒരു വൻ അപകടത്തിനു തന്നെ കാരണമായേക്കാമായിരുന്ന അത്ര ഗുരുതരമായ പിഴവാണ് ഇതെന്നാണ് ഈ രംഗത്തുള്ളവർ പറഞ്ഞത്.
കഴിഞ്ഞയാഴ്‌ച്ച ഫ്രാൻസിലെ ബി ഇ എ സിവിൽ ഏവിയേഷൻ അഥോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പ്രാദേശിക സമയം രാവിലെ 1.16 ന് ന്യുയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം, പാരിസിൽ രാവിലെ 7.50 ഇറങ്ങാൻ ആരംഭിക്കുന്നതുവരെ തീർത്തും പ്രശ്ന രഹിതമായ യാത്രയായിരുന്നു എന്നാണ്. ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ എടുക്കുന്ന സമയത്ത്, ചാർജ്ജ് ഉണ്ടായിരുന്ന കോ-പൈലറ്റ് തന്റെ ജോയ് സ്റ്റിക്ക് ഇടതുഭാഗത്തേക്ക് അറിയാതെ തിരിച്ചു. അതോടെ വിമാനം തിരിയുകയായിരുന്നു.
വിമാനത്താവളത്തിലെ കൺട്രോൾ ബോർഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഈ സമയത്ത് പൈലറ്റ് അക്ഷരം പ്രതി പാലിക്കുകയയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ സമയത്ത് സ്റ്റിയറിങ് ഇടത്തോട്ട് തിരിക്കുകയാണെന്ന കാര്യം കോ പൈലറ്റ് അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കാരണം വിമാനം ഇടത്തോട്ട് തിരിയുന്നതിൽ കോ-പൈലറ്റ് അദ്ഭുതം രേഖപ്പെടുത്തുന്നുണ്ട്. കോ-പൈലറ്റ് വീണ്ടും കൂടുതൽ ഇടത്തോട്ട് തിരിച്ചതോടെ കാബിനികത്ത് ആശയക്കുഴപ്പമായി.
ഇതോടെ ലാൻഡിങ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കുവാനും ഒരു വട്ടം ചുറ്റി വന്നശേഷം ഇറങ്ങാനുമായിരുന്നു നിർദ്ദേശം നൽകിയത്. ഈ സമയത്താണ് രണ്ടു പൈലറ്റുമാരും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും ജോയ്സ്റ്റിക്കുകൾ പരസ്പരം എതിർഭാഗത്തേക്ക് വലിച്ചതും. വിമാനം ഉയർത്താനുള്ള ശ്രമത്തിൽ കോ-പൈലറ്റ് നോസ് അപ് ചലനങ്ങൾ നടത്തിയപ്പോൾ പൈലറ്റ് നോസ് ഡൗൺ ചലനങ്ങ്ളായിരുന്നു നടത്തിയത്. അതോടെ ഏകദേശം 14 സെക്കന്റോളം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
ഇതിനിടയിൽ കമ്മ്യുണിക്കെഷൻ ബട്ടനും ഓട്ടോ പൈലറ്റ് ഡിസ്‌കണക്ട് ബട്ടനും അറിയാതെ അമർത്തിയതോടെ അലാറമ്മ് മുഴങ്ങാൻ തുടങ്ങി. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും രണ്ടാംതവണ ലാൻഡിംഗിന് വരുന്നതായും പൈലറ്റ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. രണ്ടാം ലാൻഡിങ് പക്ഷെ പ്രശ്നങ്ങൾ ഒന്നുംകൂടാതെ സുരക്ഷിതമായി നടന്നു.
മറുനാടന് മലയാളി ബ്യൂറോ