കാൽപ്പന്തുകളിയുടെ ആവേശം ആരാധകർക്ക് സമ്മാനിക്കുന്ന ഫാൻ സോങ് ഒരുക്കിയിരിക്കുകയാണ് ചലച്ചിത്ര സംഗീതസംവിധായകൻ രഞ്ജിത്ത് മേലേപ്പാട്ടും സുഹൃത്തുക്കളും. ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് ഗോളടിക്കടാ മോനെ എന്ന സംഗീത ആൽബം.കാൽപ്പന്തുകളിയുടെ ആവേശം നിറച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. റാപ് ശൈലിയും പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

ദീപക് നായർ ആണ് റാപ്പിനു പിന്നിൽ. ഇതിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്നത്.ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്.സഞ്ജിത്ത് സലാമാണ് ഗാനം പാടിയിരിക്കുന്നത്. സംഗീതസംവിധായകൻ രഞ്ജിത്ത് മേലേപ്പാട്ടും സുഹൃത്തുക്കളുമാണ് പാട്ടിനു പിന്നിൽ.

ആ വിസിലടി കേട്ടാൽ ഇടത് വെട്ടി വലത് കേറി ഗോളടിക്കടാ മോനെ എന്ന് തുടങ്ങുന്ന വരികൾ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കേരളത്തിലെ കാൽപ്പന്ത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അമ്മ വെഡിങ് ക്രിയേഷൻസും മൈ സ്റ്റുഡിയോ കൊച്ചിയും ചേർന്നാണ് നിർമ്മാണം.

പേർഷ്യക്കാരൻ, റോക്ക് സ്റ്റാർ, ഒരായിരം കിനാക്കളാൽ, പൂഴിക്കടകൻ തുടങ്ങിയ സിനിമകൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും രഞ്ജിത്ത് മേലേപ്പാട്ട് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. കാൽപ്പന്ത് ആവേശം വരികളിൽ നിറച്ചാണ് ഗോൾ അടിക്കടാ മോനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അശ്വിൻ ശിവദാസ് ആണ് പാട്ടിന്റെ പ്രോഗ്രാമിങ് ചെയ്തത്. സായ് പ്രകാശ് മിക്‌സിങ്ങും ഹരി ശങ്കർ മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നു.