മോൺട്രിയൽ ആൻഡ് ലാവൽ സിപിഇ എംപ്ലോയേഴ്സ് അസോസിയേഷൻ സിപിഇ വർക്കേഴ്സ് യൂണിയനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതിനാൽ അടുത്താഴ്‌ച്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചതായി ലാവൽ ബസ് ഡ്രൈവർമാരുടെ യൂണിയൻ അറിയിച്ചു.അടുത്തയാഴ്ച നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായാണ് നടന്ന അനുരഞ്ജന യോഗത്തിലാണ് കരാറിലായത്.

625 ബസ് ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ക്യുഎഫ്എല്ലിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അന്തിമ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.മെയ് 3 മുതൽ 10 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

താൽക്കാലിക കരാറിൽ വോട്ടുചെയ്യാൻ മെയ് 12 ന് പൊതു അംഗത്വ യോഗം ചേരും.എസ്ടിഎൽ ബസ് ഡ്രൈവർമാർക്കുള്ള കൂട്ടായ കരാർ 2019 ഓഗസ്റ്റിൽ കാലഹരണപ്പെട്ടിരുന്നു. പുതിയ കരാറിൽ തർക്കം പ്രധാനമായും കൂലിയെ സംബന്ധിച്ചായിരുന്നു നിലനിന്നിരുന്നത്.