ദോഹ: വിവിധ സന്ദർഭങ്ങളിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്റെ ഇടപെടൽ കൊണ്ട് ജീവിതത്തിന്റെ തണലിലേക്ക് കൊണ്ടുവരാൻ സാധിച്ച പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് റമദാൻ സന്ദേശം നൽകി.

കൊലക്കത്തി രാഷ്ട്രീയത്തിന്റെ പൈശാചിക കൊലവിളികൾ നടത്താൻ പുണ്യമാസം പോലും പരിഗണിക്കാത്ത നരാധമന്മാർ ക്ക് മുന്നിൽ ,ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ, കലർപ്പില്ലാത്ത മാനവികതയുടെ പുതുതലമുറ രാഷ്ട്രീയത്തെ ഏറ്റവും മാനുഷികവും സർഗാത്മകവുമായി ആവിഷ്‌കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിഹാസ് എറിയാട്, സന നസീം എന്നിവർ നേതൃത്വം നൽകി.