- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സമുചിതമായി ഈദ് - മെയ്ദിനം ആഘോഷിക്കുന്നു
ബഹ്റൈൻ കേരളീയ സമാജം സമുചിതമായി ഈദ് - മെയ്ദിനം ആഘോഷിക്കുന്നു. ബഹ്റിനിലെ ലേബർ ക്യാമ്പുകളിലുള്ള നിരവധി കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഗാനമേള , പഞ്ചാബി ഡാൻസ് എന്നിവയും ബഹ്റിനിലെ നൃത്ത അദ്ധ്യാപകർ ആയ ഷീനചന്ദ്രദാസ് , സാരംഗി , സ്വാതി , ബർണാലി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഒപ്പന , സൂഫി ഡാൻസ് , ഖവാലി ഡാൻസ് , കഥക് ഡാൻസ് , ഒപ്പം രാജേഷ് പെരുംകുഴിയും ടീമും അവതരിപ്പിക്കുന്ന മിമിക്‌സ് തുടങ്ങി നിരവധി കലാ പരിപാടികൾവിനയചന്ദ്രൻ നായർ , റിയാസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകുന്ന ഈദ് -മെയ്ദിന ആഘോഷ പരിപാടിയിൽ അരങ്ങേറും എന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവർ അറിയിച്ചു.
Next Story