- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സർഗം ഉത്സവ് സീസൺ-3 - രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്
കാലിഫോർണിയ: സാക്രമെന്റോ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസ് (സർഗം) -ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഉത്സവ് സീസൻ -3' എന്ന ഓൺലൈൻ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിർണയിക്കുന്ന ഈ പരിപാടിയുടെ പ്രദർശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രിൽ 16 (സബ് ജൂണിയർ), ഏപ്രിൽ 23 (ജൂണിയർ), ഏപ്രിൽ 30 (സീനിയർ), മെയ് 1 (അഡൾട്ട്) എന്നീ തീയതികളിലായി നടത്തുന്നു.
പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനൽ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോർത്ത് അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള നൂറിൽപ്പരം മത്സരാർത്ഥികൾ ഈ മത്സരത്തിൽ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കൾ വിധികർത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു.
മേലത്തൂർ ഭരതനാട്യത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണൻ, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാൽപ്പത്തേഴ് വർഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജ ചന്ദ്രൻ എന്നിവരാണ് ഫൈനൽ റൗണ്ട് വിധിനിർണ്ണയിക്കുന്നത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഭരതനാട്യത്തിൽ പ്രാവീണ്യം തെളിയിച്ച ഡോ. രാജശ്രീ വാര്യർ നടത്തുന്ന ഭരതനാട്യം ശില്പശാലയിൽ പങ്കെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ഭവ്യ സുജയ്, ബിനി മുകുന്ദൻ, പത്മ പ്രവീൺ, സംഗീത ഇന്ദിര, സെൽവ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ് സീസൺ -3യിലെ മത്സരങ്ങളും ഗ്രാന്റ് ഫൈനലും കാണുവാനായി ഏവരേയും ക്ഷണിക്കുന്നതായി സർഗം പ്രസിഡന്റ് മൃദുൽ സദാനന്ദൻ ന്യൂസ് മീഡിയയെ അറിയിച്ചു. രാജ്യാന്തര തലത്തിൽ രണ്ടാംവർഷവും ഒരു നൃത്തപരിപാടി സംഘടിപ്പിക്കാനായത് വലിയ നേട്ടമായി കരുതുന്നതായി സെക്രട്ടറി വിൽസൺ നെച്ചിക്കാട്ട് പറഞ്ഞു. ഈ പരിപാടികൾ വൻ വിജയമാക്കിത്തീർക്കണമെന്ന് സർഗം ചെയർമാൻ രാജൻ ജോർജിനോടൊപ്പം, വൈസ് പ്രസിഡന്റ് സിറിൾ ജോൺ, ട്രഷറർ സംഗീത ഇന്ദിര, ജോയിന്റ് സെക്രട്ടറി രമേശ് ഇല്ലിക്കൽ എന്നിവർ അഭ്യർത്ഥിച്ചു.
ഈ പരിപാടിയുടെ തത്സമയ സംപ്രേഷണം കാണുവാനായി സന്ദർശിക്കുക: live.sargam.us
കൂടുതൽ വിവരങ്ങൾക്ക്: http://www.sargam.us/utsav