- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെഹ്റുജിയോ സംസ്ഥാനങ്ങളോ അതോ ജനങ്ങളോ?; വൈദ്യുതി പ്രതിസന്ധിയിൽ ആരെ കുറ്റപ്പെടുത്തും: മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാനമന്ത്രി ആരെ കുറ്റപ്പെടുത്തും എന്ന് രാഹുൽ ട്വിറ്ററിൽ ചോദിച്ചു.
'പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശവും തമ്മിൽ ഒരിക്കലും ഒരു ബന്ധവുമില്ല. മോദി ജി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെ തലയിലിടും? നെഹ്റു ജിയോ സംസ്ഥാനങ്ങളോ അതോ ജനങ്ങളോ?' -രാഹുൽ ട്വീറ്റിൽ ചോദിച്ചു.
നരേന്ദ്ര മോദിയുടെ മുൻകാല പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ൽ പ്രസംഗിച്ചതിന്റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കൽക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകൾ കാണാനാവില്ല എന്ന് 2017ൽ പ്രസംഗിച്ചതിന്റെയും വിഡിയോയാണ് രാഹുൽ പങ്കുവെച്ചത്.




