- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണക്കരയിൽ അജ്ഞാത ജീവിയുടെ ആക്രമണം; അമ്പതോളം മുയലുകളെ കൊന്നുതിന്നു; പുലിയുടെ സാന്നിദ്ധ്യം സംശയിച്ച് നാട്ടുകാർ
ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി അണക്കരയിൽ തുടർച്ചയായി രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. അമ്പതോളം മുയലുകളെയാണ് അജ്ഞാത ജീവി കൊന്നുതിന്നത്. അജ്ഞാത ജീവി പുലിയാണെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന സംശയം.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അണക്കര മൗണ്ട്ഫോർട്ട് സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻ പറമ്പിൽ സജിയുടെ മുയലുകളെയാണ് അജ്ഞാത ജീവി പിടിച്ചത്. വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടിൽ നിന്ന് മുയലുകളെ ജീവി പിടികൂടുന്ന ശബ്ദം കേട്ട് ഉണർന്ന കുടുംബാംഗങ്ങൾ പുലിയോട് സദൃശമുള്ള ജീവി മുയലുകളെ കൊന്ന് ഭക്ഷിക്കുന്നതാണ് കാണുന്നത്.
ഇതിനെ തുടർന്ന് വീട്ടുകാർ ശബ്ദം വച്ചതോടെ ഈ ജീവി ഓടിമറയുകയുമായിരുന്നു. കൃഷ്ണൻപറമ്പിൽ റജി എബ്രഹാമിന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്ന് 41 മുയലുകളെ കൊന്നു. കഴിഞ്ഞ ദിവസം ഫാമിൽ നിന്ന് പശുക്കിടാവിനെ ആക്രമിച്ചതിന് സമീപത്തു തന്നെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത് തന്നെയുള്ള പശു ഫാമിൽ നിന്നുമാണ് പശുക്കിടാവിനെ കൊന്ന് പാതിയോളം തിന്നത്. ഈ പരിസരത്തെ വീടുകളിൽ വളർത്തുമൃഗങ്ങൾ ധാരാളമുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. പുലിയാണോ അല്ലയോ എന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പൂച്ചപ്പുലി ആകാം എന്ന സാധ്യതയാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
വണ്ടന്മേട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ സ്ഥലത്തെത്തിയ വണ്ടന്മേട് ഫോറസ്റ്റ് സെക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ മേഖലയിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചു. കൂട്ടിൽ ആകെ 41 മുയലുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏതാനും മുയലുകളെ കൊന്ന നിലയിൽ കൂടിന് സമീപത്തും മറ്റുള്ളവ സമീപത്തെ ഏലത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലുമാണ് കാണപ്പെട്ടത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രൻ, വാർഡ് മെമ്പർ ജോസ് പുതുമന എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മറുനാടന് മലയാളി ബ്യൂറോ