ഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ എന്ന് ബിൽ ഗെയ്റ്റ്സ് നമ്മളെ ഓർമ്മിപ്പിക്കുന്നു. ഇതുവരെ നാം കണ്ട കോവിഡല്ല, കോവിഡെന്നും അതിന്റെ ഭീകരരൂപം നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി എത്തുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്റ്റ്സ്. താൻ അനവാശ്യമായ ഭീതി പടർത്താൻ ശ്രമിക്കുയല്ലെന്ന് വ്യക്തമാക്കിയ ബിൽ ഗെയ്റ്റ്സ്, കൂടുതൽ വ്യാപനശേഷിയുള്ളതും കൂടുതൽ മാരകവുമായ വകഭേസം ഏതു നിമിഷവും ലോകത്തെ ഗ്രസിക്കുവാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞു.

ഇതാദ്യമായല്ല ബിൽ ഗെയ്റ്റ്സ് കോവിഡിന്റെ ഇനിയും നാം അറിയാത്ത ഭീകരതയെ കുറിച്ച് പ്രവചിക്കുന്നത്. 2021 ഡിസംബറിൽ തന്റെ ട്വീറ്റർ ഫോളോവേഴ്സിനോട് കോവിഡിന്റെ ഏറ്റവും ഭീകരരൂപത്തെ നേരിടാൻ തയ്യാറെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനും മുൻപ്, 2015- ൽ തന്നെ, ലോകത്ത് ഒരു മഹാമാരി പടർന്നു പിടിച്ചാൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ലോകത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവർണ ഫിനാൻഷ്യൽ ടൈംസിനു നൽകിയ ഒരു അഭിമുഖത്തിലാണ് ബിൽ ഗെയ്റ്റ്സ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.

ഇപ്പോഴും മനുഷ്യകുലം അപകടത്തിന്റെ കരിനിഴലിൽ തന്നെയാണെന്ന് പറഞ്ഞ ബിൽഗെയ്റ്റ്സ്, ഏതു നിമിഷവും കരാളരൂപം പൂണ്ട് അതിശക്തനായ ഒരു വകഭേദം എത്താമെന്ന മുന്നറിയിപ്പും നൽകുന്നു. ലോകമാകെ പടർന്ന് പിടിച്ചതു മുതൽ ഇതുവരെ 62 ലക്ഷം പേരാണ്ഈമഹാമാരിക്ക് മുൻപിൽ കീഴടങ്ങി ജീവൻ വെടിഞ്ഞത്. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി രോഗവ്യാപനവും കോവിഡ് മൂലമുള്ള മരണവും കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴും ആളുകൾ വൈറാസിനെതിരെ കരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ കഴിഞ്ഞയാഴ്‌ച്ച മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ബിൽ ഗെയ്റ്റ്സിന്റെ മുന്നറിയിപ്പും വരുന്നത്. പകർച്ച വ്യാധി വിദഗ്ദർ, കമ്പ്യുട്ടർ മോഡലിങ് വിദഗ്ദർ തുടങ്ങിയവരിൽ കൂടുതൽ നിക്ഷേപം നടത്തുവാനാണ് അടുത്ത മഹാമാരിയെ എങ്ങനെ നേരിടാമെന്ന തന്റെ പുതിയ പുസ്തകം അടുത്തയാഴ്‌ച്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ബിൽ ഗെയ്റ്റ്സ് ലോക രാജ്യങ്ങളിൽ ഭരണകൂടങ്ങൾക്ക് നൽകുന്ന ഉപദേശം.

ഗ്ലോബൽ എപിഡെമിക് റെസ്പോൺസ് ആൻഡ് മൊബിലൈസേഷൻ ഇനീഷിയേറ്റീവ് എന്ന തന്റെ പദ്ധതി ലോകാരോഗ്യ സംഘടന ഏറ്റെടുക്കണം എന്നാണ് ബിൽ ഗെയ്റ്റ്സ് ആവശ്യപ്പെടുന്നത്. പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളർ ചെലവ് വരുന്നതാണ് ഈ പദ്ധതി. നിലവിൽ കോവിഡ് പ്രതിരോധത്തിനായുള്ള മാതൃകകൾ ഫലവത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, മറ്റൊരു റിപ്പോർട്ടിൽ എൻ എച്ച് എസ് കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ വിവിധ ആശുപത്രികളിൽ ഉള്ള കോവിഡ് രോഗികളിൽ പകുതിയിലേറെപേർ വൈറസ് ബാധമൂലമുള്ള അപകടത്തിനുള്ള സാധ്യത ഇല്ലാത്തവരാണെന്നാണ്.