- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനെ മർദിച്ച് ഗർഭിണിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രായപൂർത്തിയാകാത്ത ഒരാൾ മൂന്നു പേർ അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ കുടുംബാംങ്ങൾക്ക് മുന്നിൽ നിന്ന് ഗർഭിണിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.
ആന്ധ്രാപ്രദേശിലെ ബപാട്ല ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ജോലി തേടി കൃഷ്ണ ജില്ലയിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതിയും ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.
പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ കിടക്കുകയായിരുന്ന ഇവർക്കരികിലെത്തിയ മൂന്നംഗ സംഘം യുവതിയുടെ ഭർത്താവിനെ മർദിച്ചു. മദ്യലഹരിയിലായിരുന്ന സംഘത്തെ തടയാൻ ശ്രമിച്ച യുവതിയെ ഇവർ വലിച്ചിഴച്ചുകൊണ്ടു പോയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. കുറ്റിക്കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രൂരമർദനത്തിനിരയായ ഭർത്താവ് െറയിൽവേ പൊലീസിന്റെ ഉൾപ്പെടെ സഹായത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയെ കുറ്റിക്കാട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.


