സ്വിണ്ടൻ: സിനായ് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സിനായ് വോയ്‌സിന്റെ മ്യൂസിക് നൈറ്റും,സുവിശേഷയോഗവും 2022 മെയ് ഏഴാം തിയതി ശനിയാഴ്‌ച്ച (5.30 - 8.30) സ്വിണ്ടനിൽ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗായികാ ഗായകന്മാർ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വർഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്.

സിനായ് വോയ്‌സിന്റെ ബി ടീമായ (Sinai Voice 'Seraphians') ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. ഐ. പി. സി.യു.കെ. ആൻഡ് അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ജാതി,മത,ഭേതമെന്യേ ആളുകൾ പങ്കെടുക്കും.ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശൃസ്രൂഷിക്കും. ഗാനസന്ധ്യക്കു പാസ്റ്റർ സീജോ ജോയ്, ബ്രദർ സ്റ്റീഫൻ ഇമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് 07865497444, 07403411532