- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളി കൂട്ടായ്മയ്ക്ക് നവ നേതൃത്വം;തോമസ് ജോൺ പ്രസിഡന്റ്
പെന്റിത്ത്: സിഡ്‌നി മലയാളികൾക്കിടയിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന പെന്റിത്ത് മലയാളി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് കാരണം നിലച്ചിരുന്ന പൊതുപരിപാടികൾ വീണ്ടും തുടങ്ങാൻ അനുമതി ലഭിച്ചതോടെയാണ് വെസ്റ്റേൺ സിഡ്‌നി മലയാളികൾക്കിടയിലെ ഏറ്റവും പ്രമുഖ സംഘടനയായ പെന്റിത്ത് മലയാളി കൂട്ടായ്മ വീണ്ടും പ്രവർത്തനങ്ങൾ സജീവമായി പുനരാംഭിച്ചത്. മൂന്നുറിലധികം കുടുംബങ്ങളിലായി ആയിരത്തിലേറെ അംഗങ്ങളാണ് സംഘടനയിൽ ഉള്ളത്.
പെന്റിത്ത് സെന്റ് നിക്കോളസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തോമസ് ജോൺ (പ്രസിഡന്റ്), ഹരിലാൽ വാമദേവൻ (വൈസ്. പ്രസിഡന്റ്), ഡോ. അവനീഷ് പണിക്കർ (പബ്ലിക് ഓഫീസർ), കിരൺ സജീവ് (സെക്രട്ടറി), ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസി. ട്രഷറർ), സതീഷ് കുമാർ, ജോജോ ഫ്രാൻസിസ്, രാജേഷ് എറാട്ട് (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.