2020 ന്റെ തുടക്കത്തിൽ കോവിഡ് -19 ബാധിച്ചതിന് ശേഷം ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായി രാജ്യം അതിർത്തികൾ തുറന്നിരിക്കുകയാണ്. ഇതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യത്തേക്ക് പ്രവേശിച്ചത്.പൗരത്വമോ റസിഡൻസിയോ ഇല്ലാത്ത ആർക്കും ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നില്ല.

ഇപ്പോൾ, 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വാക്‌സിനേഷൻ എടുക്കയും കോവിഡ് നെഗറ്റീവ് ഫലം കാണിക്കുകയും ചെയ്താൽ രാജ്യത്ത് പ്രവേശിക്കാൻ കഴിയും.വാക്സിനേഷൻ ചെയ്യാത്ത റസിഡൻസ് ക്ലാസ് വിസയുള്ളവർക്ക് മെയ് 6 മുതൽ ന്യൂസിലൻഡിൽ പ്രവേശിക്കാനാകുമെന്ന് കോവിഡ്-19 പ്രതികരണ മന്ത്രി ക്രിസ് ഹിപ്കിൻസ് അറിയിച്ചു.

ന്യൂസിലൻഡിലെ സ്ഥിര താമസക്കാർക്കും ഓസ്ട്രേലിയൻ പൗരന്മാർക്കും സാധാരണയായി ന്യൂസിലാന്റിൽ താമസിക്കുന്നവർക്കും രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ ഈ മാറ്റം അനുവദിക്കും.വാക്സിനേഷൻ എടുത്ത ഓസ്ട്രേലിയക്കാർക്കും ചില അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമായി ന്യൂസിലൻഡ് അതിർത്തികൾ ആദ്യഘട്ടത്തിൽ തുറന്നിരുന്നു.