മാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ആനക്കര മലമൽക്കാവ് ആനപ്പടി സ്വദേശി എടപ്പാലം വേലായുധന്റെ മകൻ സനീഷ് ആണ് മരിച്ചത്.36 വയസായിരുന്നു പ്രായം.

പത്ത് ദിവസം മുൻപാണ് ജോലിക്കായി സനീഷ് ഒമാനിൽ എത്തിയത്.ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു. ഭാര്യ: സുനിത. മക്കൾ: അനഘ, ആദിദേവ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സന്തോഷ്, സജിത.