- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെറിറ്റിലുള്ള സംവരണ വിഭാഗക്കാരുടെ നിയമനം: സുപ്രിം കോടതി വിധി കേരളത്തിൽ നടപ്പാക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം - നിയമനത്തിന് മെറിറ്റിൽ മുന്നിലുള്ള സംവരണ വിഭാഗക്കാരെ ഓപ്പൺ മെറിറ്റിൽ പരിഗണിക്കണമെന്ന സുപ്രിം കോടതി വിധി കേരളത്തിൽ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
കാലങ്ങളായി പി.എസ്.സി നടത്തിവരുന്ന 20 റൊട്ടേഷൻ സമ്പ്രദായം വലിയ തോതിൽ സംവരണ വിഭാഗങ്ങളുടെ അവസരങ്ങളുടെ അട്ടിമറിക്കാണ് ഇടവരുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കെ.എസ്. ആൻഡ് എസ്.ആർ ചട്ടം 14 ഭേദഗതി ചെയ്യണം. സുപ്രിം കോടതി വിധി സംബന്ധിച്ച് ഇടതു സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. ഇനിയും സംവരണ അട്ടിമറി തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ വെൽഫെയർ പാർട്ടി ആരംഭിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Next Story