- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാറ്റൻഐലന്റ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാൾ
ന്യൂയോർക്ക്: സ്റ്റാറ്റൻഐലന്റ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനും കാവൽപിതാവുമായ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാൾ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോർത്ത് - ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയാ മോർ നിക്കളാവോസ് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
മെയ് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 7.30-ന് സുവിശേഷ പ്രഘോഷണവും, ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും തുടർന്ന് 9.30-ന് വിശുദ്ധ കുർബാനയും നടക്കും. അഭിവന്ദ്യ സഖറിയാ മോർ നിക്കളാവോസ് മെത്രാപ്പൊലീത്ത പ്രധാന കാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം 11 മണിക്ക് ആഘോഷമായ പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയാണ് ഇതര ചടങ്ങുകൾ.
ഇടവക വികാരി വെരി റവ.ഫാ. പൗലോസ് ആദായി കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ ഏബ്രഹാം ഈപ്പൻ (സെക്രട്ടറി), ബാബു ദാനിയേൽ (ട്രഷറർ) എന്നിവരുൾപ്പെട്ട കമ്മിറ്റി പെരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈപ്പൻ തോമസ്, ജോസി മാത്യു, ഷോൺ ഏബ്രഹാം എന്നിവരാണ് ഈവർഷത്തെ പെരുന്നാൾ കോർഡിനേറ്റർമാർ.
കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ഈപ്പൻ (സെക്രട്ടറി) 718 431 5887, ബാബു ദാനിയേൽ (ട്രഷറർ) 347 729 4295, ഈപ്പൻ തോമസ് (കോർഡിനേറ്റർ) 917 678 7468, ജോസി മാത്യു (കോർഡിനേറ്റർ) 347 308 3096, ഷോൺ ഏബ്രഹാം (കോർഡിനേറ്റർ) 347 749 2922.