ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന നാലാമത് വാർഷീക 5കെ സീറോ റൺ/ വാക്ക് ന്യൂജേഴ്സിയിലെ സ്‌കിൽമാൻ പാർക്കിൽ വച്ച് മെയ് 21-ന് ശനിയാഴ്ച രാവിലെ 7 മണി മുതൽ നടത്തപ്പെടും.

(Location Address: Main Blvd W & Belle Mead Bladensburg Rd, Skillman, NJ 08558).

ഇതിലൂടെ സ്വരൂപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, യുവജന മിഷൻ യാത്രകൾ, സേവന പഠന യാത്രകൾ എന്നിവക്കായി ഉപയോഗിക്കാനാണ് 5 കെ റൺ /വാക്ക് ലക്ഷ്യമിടുന്നത്.

സെന്റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250-ൽ പരം ആളുകൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഏകദേശം 500 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 30 ഡോളറും, കുട്ടികൾക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീം അംഗങ്ങൾ മെയ് 15- ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

അമേരിക്കയിലുള്ള എല്ലാ മലയാളികൾക്കും, മലയാളി സംഘടനകൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കും, കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തിൽ നടക്കുന്ന മത്സരവിജയികൾക്ക് ഓരോ ഇനത്തിനും ഒന്നും,രണ്ടും,മൂന്നും സമ്മാനങ്ങൾ നൽകുന്നതാണ്.

5കെ റണ്ണിൽ പങ്കെടുക്കുന്നവർക്ക് ടി ഷർട്ടും രുചികരമായ 'ബാർബിക്യൂ'വും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകർ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുൻകൈ എടുത്തു നടത്തുന്ന ഇത്തരത്തിലുള്ള ഉദ്യമങ്ങളെ വികാരി ഫാ. ആന്റണി പുല്ലുകാട്ട് അഭിനന്ദിച്ചു.

5 കെ സീറോ റൺ/ വാക്ക് -ന്റെ ഗ്രാൻഡ് സ്പോൺസർ ജോയാലുക്കാസാണ്.

ഗോൾഡ് സ്‌പോൺസർ ഓറഡൈയിമും, സിൽവർ സ്‌പോൺസർ ഡെയിലി ഡിലൈറ്റും ആണ്.

യൂണിറ്റി ബാങ്ക്, സിയാലോജിക് എന്നിവർ ബ്രോൺസ് സ്‌പോൺസേഴ്‌സും, റിയ ട്രാവെൽസ്, റോയൽ ഇന്ത്യ, ഷൈനിങ് എയിസ്, സിറിയക് കുന്നത്ത് സിപിഎ, പ്രൈം സിപിഎ, പ്രൈം ഹോം ആൻഡ് എസ്റ്റേറ്റ്‌സ് എന്നിവരാണ് മറ്റ് സ്‌പോൺസർമാർ.

നാലാമത് വാർഷിക സീറോ 5കെ റൺ/വാക്ക് നെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും, സ്പോൺസർഷിപ്പിനും ബന്ധപ്പെടുക.

ജെയിംസ് മാത്യു (973) 876-4930, ടോം നെറ്റിക്കാടൻ (201) 873-6083, ജിം ജോസ് (551)220-7920, ഫെബിൻ സ്റ്റീവ് ജോസ് (732) 869-76984, സ്റ്റെഫി ഓലിക്കൽ (973) 050-0271.

ഓൺലൈനിൽ രെജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക (https://stsmcc.breezechms.com/form/2022syro5K)

വെബ്: https://www.stthomassyronj.org/fh-sports-events

Email: syro5k@stthomasyronj.org