- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട്:ശാന്തിഗിരി ആശ്രമം സമൂഹത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.നവഒലി ജ്യോതിർദിനാഘോഷങ്ങളുടെഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന ശാന്തിസംഗമം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായ
ിരുന്നു മന്ത്രി.ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യനിൽ ഗുണപരമായ സ്വാധീനം ഉണ്ടാക്കുമ്പോഴാണ് വിശ്വാസം മനുഷ്യക്ഷേമകരമാകുന്നത്.ശാന്തിഗിരിയുടെ പ്രവർത്തകർ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തുന്നവരാണ്.ആതുരസേവനരംഗത്തും ജീവകാരുണ്യമേഖലയിലും ആശ്രമം നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു.കെ.മുരളീധരൻ എംപി.ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ചീഫ് വിപ്പ് ഡോ.എൻ.കെ.ജയരാജ്,യു.പ്രതിഭ എംഎൽഎ,മുൻ നിയമസഭ സ്പീക്കർ എൻ.ശക്തൻ,ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ വേദിയിൽ ആദരിച്ചു.വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ ഷോഫി കെ.,മാണിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.സഹീറത്ത് ബീവി,വെമ്പായം ഗ്രാമപഞ്ചായത്തംഗം എം.നസീർ,ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ എം.ആർ.ബോബൻ,ശാന്തിഗിരി മാതൃമണ്ഡലം ഗവേണിങ് കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ കോസല വി.കെ.,മാതൃമണ്ഡലം അസിസ്റ്റന്റ് കൺവീനർ ജിജി എൻ.ആർ.,ശാന്തിമഹിമ കോർഡിനേറ്റർ വന്ദനൻ എസ്.,ഗുരുമഹിമ കോർഡിനേറ്റർ കരുണ എസ്.എന്നിവർ പ്രസംഗിച്ചു.ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സോൺ ഇൻചാർജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ഉപദേശക സമിതി അംഗം ഡോ.കെ.ആർ.എസ്.നായർ കൃതജ്ഞതയും പറഞ്ഞു.
നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന്വൈകുന്നരം5മണിക്ക് രാഷ്ട്രീയ,ആത്മീയ,സാംസ്‌കാരിക സാമൂഹിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുക്കുന്ന സൗഹൃദക്കൂട്ടായ്മയും നടക്കും.നാളെവൈകിട്ട്5മണിക്ക്നടക്കുന്ന നവഒലിസാംസ്‌കാരിക സമ്മേളനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷയാകും.വനംമന്ത്രിഏ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയാകും.
മറുനാടന് മലയാളി ബ്യൂറോ