- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /

X
മുംബൈ: മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്ക്കുനേരെ ഔറംഗബാദ് വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര പൊലീസ് മേധാവി രജനീഷ് സേത്ത് പറഞ്ഞു. മെയ് നാലുമുതൽ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നിശബ്ദമാക്കണമെന്നും അല്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ നടത്തുമെന്നുമായിരുന്നു ആഹ്വാനം. സംസ്ഥാനത്ത് പൊലീസ് പൂർണ സജ്ജമാണെന്നും പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു.
അതേസമയം, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന 14 വർഷം പഴക്കമുള്ള കേസിൽ രാജ് താക്കറെയ്ക്കെതിരെ സാംഗ്ലി ജില്ലാകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 2008-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Next Story


