- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൂടുതൽ സാമ്പത്തിക സഹായം നൽകി ബോറിസ് ജോൺസൺ; നാറ്റോയിൽ ചേരാൻ തീരുമാനിച്ച സ്വീഡനെ നാസികളെന്ന് വിളിച്ച് പുടിൻ; റഷ്യൻ നീക്കങ്ങൾക്ക് തിരിച്ചടിയയി തന്ത്രപൂർവ്വം നീങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾ; യുക്രെയിൻ യുദ്ധം അനന്തമായി നീളുമെന്നുറപ്പായി
വിൻസ്റ്റൺ ചർച്ചിലിന്റെ ഓർമ്മകളുയർത്തി യുക്രെയിൻ പാർലമെന്റിൽ ആവേശം വിതറി ബോറിസ് ജോൺസന്റെ പ്രസംഗം. കീവിലെ പാർലമെന്റിനെ അഭിസംബോധന ആദ്യ ലോക നേതാവായ ബോറിസ് ജോൺസൺ, യുക്രെയിൻ ജനതയോട് റഷ്യൻ അധിനിവേശത്തെ ചെറുക്കുക തന്നെ വേണമെന്ന് ആഹ്വാനം ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ മുൻപോട്ട് നയിക്കുന്ന വൊളൊഡിമിർ സെലെൻസ്‌കിക്കുംഅദ്ദേഹത്തിന്റെ ധീരരായ സൈനികർക്കും അഭിവാദ്യമർപ്പിച്ച ബോറിസ് ജോൺസൺ 300 മിലയ്ൺ പാക്കേജിന്റെ സൈനിക സഹായം കൂടി പ്രഖ്യാപിച്ചു.
പ്രസംഗത്തിനൊടുവിൽ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കിയായിരുന്നു യുക്രെയിൻ എം പിമാർ ബോറിസ് ജോൺസനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. യു കെ യെ പോലൊരു സുഹൃത്തിനെ ലഭിച്ചതാണ് യുക്രെയിനിന്റെ ഭാഗ്യമെന്നും ഒരു എം പി പറയുന്നുണ്ടായിരുന്നു. ഈ സൗഹാർദ്ധത്തിന്റെ കരുത്തിന്റെ പ്രതീകമായി, അടുത്തനാളുകളിൽ കീവിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് അംബാസഡർ മെലിന്ദ സിമ്മൺസ്, ഈ സമയമത്രയും പാർലമെന്റിൽ സന്നിഹിതയായിരുന്നു. കഴിഞ്ഞമാസം അപ്രതീക്ഷിതമായി കീവ് സന്ദർശിച്ച ശേഷമാണ് ഇപ്പോൾ ബോറിസ് ജോൺസൺ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.
ചില സുരക്ഷാ പ്രശ്നങ്ങളാൽ തത്സമയ സംപ്രേഷണം നടത്താതിരുന്ന പ്രസംഗത്തിൽ, യുക്രെയിനിന്റെ സുഹൃത്തുക്കളിൽ ഒരാളാകാൻ കഴിഞ്ഞതിൽ ബ്രിട്ടൻ സന്തോഷിക്കുന്നു എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പുടിന്റെ അജയ്യതയെ കുറിച്ചുള്ള അനുമനങ്ങൾ നിങ്ങൾ തകർത്തിരിക്കുന്നു. ലോക സൈനിക ചരിത്രത്തിലും അതുപോലെ നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിലും തിളക്കമാർന്ന ഒരു അദ്ധ്യായം നിങ്ങൾ എഴുതിച്ചേർത്തിരിക്കുന്നു, വിൻസ്റ്റൺ ചർച്ചിലിന്റെ ഓർമ്മകളുണർത്തിക്കൊണ്ട് ബോറിസ് ജോൺസൺ പറഞ്ഞു.
ഒരിക്കലും തകരുകയില്ലെന്ന് വിശ്വസിച്ചിരുന്ന പുടിന്റെ യുദ്ധ സന്നാഹങ്ങൾ യുക്രെയിനികളുടെ ദേശസ്നേഹത്തിനും അർപ്പണബോധത്തിനും മുൻപിൽ തകർന്ന് വീഴുന്ന കാഴ്‌ച്ചകളാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കൂട്ടായ ധാർമ്മിക ബോധത്തിനും, അതിൽ നിന്നും പിറവികൊള്ളുന്ന ധീരതയ്ക്കും മുൻപിൽ അധിനിവേശത്തിന്റെ ദുഷ്ടശക്തികൾക്ക് പിടിച്ചുനിൽക്കാൻ ആകില്ലെന്ന് യുക്രെയിൻ ലോകത്തെ പഠിപ്പിച്ചു എന്ന് നാളെ വരും തലമുറകൾ പാടി നടക്കുമെന്നുംഅദ്ദേഹം ഓർമ്മിപ്പിച്ചു.
ഇലക്ട്രോണിക് യുദ്ധ സന്നാഹങ്ങളും അതുപോലെ ജി പി എസ് ജാമിങ് ഉപകരണങ്ങളും, ഒരു കൗണ്ടർ-ബാറ്ററി റഡാർ സിസ്റ്റവും ആയിരക്കണക്കിൻ നൈറ്റ് വിഷൻ ഗ്ലാസ്സുകളുമൊക്കെ അടങ്ങിയതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പുതിയ പാക്കേജ്. ദീർഘദൂര ബ്രിംസ്റ്റോൺ മിസൈലുകളും, സ്റ്റോമർ വ്യോമ പ്രതിരോധ വാഹനങ്ങളും നൽകുവാൻ തീരുമാനിച്ചതായി കഴിഞ്ഞയാഴ്‌ച്ച മന്ത്രിമാർ പാർലമെന്റിന്റെ അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോൾ ഈ പാക്കേജ്. ഇതിനുപുറമെ കിഴക്കൻ യുക്രെയിനിലെ സിവിലിയൻ ഉദ്യോഗസ്ഥരുടെ സംരക്ഷണാർത്ഥം പ്രത്യേകം നിർമ്മിച്ച ടൊയോട്ട ലാൻഡ് ക്യുയിസറുകളും നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ നിന്നും റഷ്യൻ സൈന്യത്തെ ഏറെ ദൂരം തുരത്തി എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി റഷ്യൻ സൈനികർ ഈ യുദ്ധത്തിൽ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഇംഗ്ലീഷ് അക്ഷരമാലയിലെ സെഡ് എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ചിത്രങ്ങളും ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
അതേസമയം, സ്വീഡനെതിരെ പുതിയ പ്രചാരണവുമായി റഷ്യ രംഗത്തെത്തി. എന്നും സമാധാനത്തോടെ കഴിയുന്ന ഈ സ്‌കാൻഡിനേവിയൻ രാജ്യത്തെ നാസികൾ എന്ന് വിളിച്ചാണ് റഷ്യയുടെ പുതിയ പ്രചരണം. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് പതിറ്റാണ്ടുകളായി പിന്തുടർന്ന് വന്ന നിഷ്പക്ഷത മാറ്റിവെച്ച് സ്വീഡൻ നാറ്റോ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. നിരവധി സ്വീഡിഷ് വ്യക്തിത്വങ്ങളെ നാസികൾ എന്ന് ആക്ഷേപിച്ചുകൊണ്ടാണ് റഷ്യ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ