ലിനീകരണം കുറഞ്ഞ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന പദ്ധതിക്ക് ഫ്രാൻസ് സർക്കാർ തുടക്കമിട്ടു.ഒരു ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനം വാങ്ങാൻ, കുറഞ്ഞ മലീനികരണം ഉണ്ടാക്കുന്ന ഡ്രൈവർമാരെ സഹായിക്കാൻ 30,000 യൂറോ വരെ പലിശയില്ലാത്ത വായ്പ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കൊണ്ടുവരുന്നത്.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ഇലക്ട്രിക് (അല്ലെങ്കിൽ ഹൈബ്രിഡ്) വാഹനങ്ങൾ വാങ്ങാൻ സഹായിക്കുന്നതിന് ഒരു സ്റ്റേറ്റ് സ്‌പോൺസേർഡ് പ്രോഗ്രാം ആണ് സർക്കാർ ലക്ഷ്യമിടുന്നത്.2023 ജനുവരി മുതൽ ലോൺ ലഭ്യമാക്കും.വായ്പയുടെ ആദ്യ ഘട്ടം ചില ഗ്രൂപ്പുകൾക്ക് മാത്രമായിരിക്കും ബാധകമാകുക.

നിങ്ങൾ പ്രതിവർഷം 14,000യൂറോയിൽ താഴെ വരുമാനം നേടുന്നവരാണെങ്കിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.നിങ്ങളൊരു ബിസിനസുകാരനാണെങ്കിൽ, നിങ്ങൾക്ക് 10-ൽ താഴെ ജീവനക്കാരും വാർഷിക വിറ്റുവരവ് 2 മില്യൺ യൂറോയിൽ കൂടാത്തതും ആവശ്യമാണ്.

ലോ-എമിഷൻ സോണുകളിൽ (സോണുകൾ à ഫൈബിൾസ് എമിഷൻസ് മൊബിലിറ്റേ) താമസിക്കുന്നവർക്ക് മാത്രമേ വായ്പ ലഭ്യമാകൂ. നിലവിൽ, ഗ്രേറ്റർ പാരീസ് ഏരിയ, ലിയോൺ, ഐക്സ്-മാർസെയിൽ, നൈസ്-കോറ്റ് ഡി അസുർ എന്നിവയുൾപ്പെടെ ഫ്രാൻസിൽ അത്തരം 12 സോണുകൾ ഉണ്ട്. ഈ സോണുകൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

2.6 ടണ്ണിൽ താഴെ ഭാരവും കിലോമീറ്ററിന് 50 ഗ്രാമിന് തുല്യമായ ഉദ്വമനം ഉള്ളതുമായ എല്ലാ കാറുകൾക്കും വാനുകൾക്കും വായ്പ ബാധകമാകും. ഇതിനർത്ഥം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നാണ്.ലഭ്യമായ പരമാവധി തുക 30,000 യൂറോ ആയിരിക്കും, അത് പരമാവധി ഏഴ് വർഷത്തിനുള്ളിൽ തിരികെ നൽകണം.

ഫ്രാൻസിലെ ആളുകളെ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ സഹായിക്കുന്നതിന് രണ്ട് തരത്തിലുള്ള സാമ്പത്തിക സഹായം കൂടി 2022 ജൂലൈ 1 വരെ ലഭ്യമാക്കുന്നുണ്ട്.