ലേഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ യാത്രക്കാർക്കും സന്തോഷം പകരുന്ന വാർത്തയാണ് കേൾക്കുന്നത്.രാജ്യം ഉടൻ തന്നെ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ഓപ്ഷൻ വീണ്ടും അവതരിപ്പിക്കുമെന്നാണ് സൂചന. മലേഷ്യ സന്ദർശിക്കാൻ ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടിയാണിത്.

അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ കോവിഡ് -19 നിയന്ത്രണങ്ങൾ ഉടൻ ഇളവുകൾ കൊണ്ടുവരാനും മലേഷ്യയും പദ്ധതിയിടുന്നു.കൊറോണ വൈറസ് കേസുകൾ തടയുന്നതിനുള്ള മൂന്ന് പ്രധാന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജേഴ്സ് (എസ്ഒപി) സജ്ജീകരണങ്ങളിൽ ഉടൻ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മലേഷ്യയിലേക്കുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി, ടൂറിസം മലേഷ്യയുടെ പ്രതിനിധിയായ മനോഹരൻ പെരിയസാമിയും ഇന്ത്യയിലൈത്തിയിട്ടുണ്ട്്. ഏപ്രിൽ 1 മുതൽ എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ടെന്നും ആഴ്ചയിൽ 76 വിമാനങ്ങൾ യാത്ര ചെയ്യാൻ ലഭ്യമാണെന്നും മലേഷ്യൻ ഇന്റർനാഷണൽ പ്രൊമോഷൻ ഡിവിഷൻ (ഏഷ്യ, ആഫ്രിക്ക) സീനിയർ ഡയറക്ടർ പെരിയസാമി ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിൽ 59 എണ്ണവും ദക്ഷിണേന്ത്യയിൽ നിന്നാണ്. മലേഷ്യയിലേക്ക് യാത്രക്കാർ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ്-19 കാരണം വിസ ഓൺ അറൈവൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെങ്കിലും, രണ്ട് മാസത്തിന് ശേഷം ഇത് പുനരാരംഭിക്കും. അതേസമയം, മലേഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആർക്കും 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇ-വിസ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.