രുന്ന രണ്ട് വർഷത്തിനുള്ള പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ആയി ഉയരുമെന്ന് സസ്‌കാച്ചെവൻ സർക്കാർ പ്രഖ്യാപിച്ചു. 2024 ഓടെ 15 ഡോളറിലേക്ക് മിനിമം വേതനം ഉയർത്താനാണ് ലക്ഷ്യം. കൂടാതെപ്രവിശ്യയുടെ നിലവിലെ മിനിമം വേതനമായ മണിക്കൂറിൽ 11.81ഡോളറിൽ നിന്ന് ഒക്ടോബർ 1-ന് മണിക്കൂറിന് 13 ഡോളറായി ഉയർത്തുമെന്നും അറിയിച്ചു.

അടുത്ത വർഷം ഒക്ടോബർ 1-ന്, സസ്‌കാച്ചെവാന്റെ മിനിമം വേതനം ഒരു ഡോളർ വർദ്ധിച്ച് മണിക്കൂറിന് 14 ഡോളർ ആയും വീണ്ടും 2024 ഒക്ടോബർ 1-ന് മണിക്കൂറിന് 15 ഡോളർ ആയും വർദ്ധിക്കും.2024-ഓടെ മിനിമം വേതനത്തിൽ 27 ശതമാനം വർദ്ധനവാണ് നടപ്പിലാക്കുക.

നിലവിൽ കുറഞ്ഞ വേതനം നല്കുന്ന പ്രവിശ്യകളിലൊന്നാണ് സസ്‌കെച്ചാവാൻ. ആൽബർട്ടയുടെ കുറഞ്ഞ വേതനം 2018 മുതൽ 15 ഡോളർആണ്.വർധന പ്രാബല്യത്തിൽ വരുമ്പോൾ, ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറഞ്ഞ വേതനം സസ്‌കാച്ചെവാനായിരിക്കും. ഒക്ടോബറിൽ മാനിറ്റോബ 12.35 ഡോളറിലെത്തും. ന്യൂ ബ്രൺസ്വിക്കിന്റെ മണിക്കൂർ വേതനം ഒക്ടോബറിൽ 12.75 ഡോളറിൽ നിന്ന് 13.75 ഡോളറായി ഉയരും.