- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ആറ് മാസത്തിനിടെ രണ്ടാം തവണയും പ്രതിഷേധമുയർത്തി തെരുവിലിറങ്ങി അദ്ധ്യാപകർ; മികച്ച വേതനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് ന്യൂസൗത്ത് വെയ്ൽസിലെ അദ്ധ്യാപകർ സമരത്തിൽ
ആറ് മാസത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ പണിമുടക്കുമായി ഇന്ന് ന്യൂസൗത്ത് വെയ്ൽസിലെ അദ്ധ്യാപകർ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധവുമായി ആയിരക്കണക്കിന് പേർ ഒന്നിച്ചതിന് ശേഷം ശമ്പളത്തിനും വ്യവസ്ഥകൾക്കും വേണ്ടി സംസ്ഥാന സർക്കാരുമായുള്ള പോരാട്ടം തുടരുമെന്ന് അദ്ധ്യാപകർ പ്രതിജ്ഞയെടുത്തു. അദ്ധ്യാപകരുടെ സമരം മൂലം250-ലധികം പൊതുവിദ്യാലയങ്ങൾ ഇന്ന് പ്രവർത്തനരഹിതമായി.
മെച്ചപ്പെട്ട വേതനത്തിനും ജോലിസ്ഥലത്തെ സാഹചര്യങ്ങൾക്കുമായി ആയിരക്കണക്കിന് ന്യൂ സൗത്ത് വെയിൽസിലെ അദ്ധ്യാപകർ ഇന്ന് ജോലിയിൽ നിന്ന് ഇറങ്ങിപ്പോയി.24 മണിക്കൂർ നീണ്ട അദ്ധ്യാപക പണിമുടക്കിൽ, 2.5 ശതമാനത്തിന് മുകളിൽ വാർഷിക വേതനവർദ്ധനവ് വേണമെന്ന ആവശ്യമായി പ്രധാനമായി ഉയർത്തുന്നത്.
സമരത്തിന്റെ ഭാഗമായി സിഡ്നിയിലെ സിബിഡിയിലൂടെ ഹൈഡ് പാർക്കിൽ നിന്ന് മക്വാരി സ്ട്രീറ്റിലെ പാർലമെന്റ് ഹൗസിലേക്ക് ആളുകൾ മാർച്ച് നടത്തി5 മുതൽ 7.5 ശതമാനം വരെ ശമ്പള വർദ്ധനയും അധിക സമയവും വേണെമെന്നാണ് അദ്ധ്യാപകർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.