- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്കുകൾക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി; അധിക ഭാരം കയറ്റിയാൽ ഓരോ നൂറു കിലോയ്ക്കും 200 റിയാൽ വീതം പിഴ
ട്രക്കുകൾക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് ട്രാഫിക് വിഭാഗം. നിയമ ലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ഭാരപരിധിയും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്കാണ് പിഴ.
ട്രക്കുകൾക്കനുവദിച്ചിട്ടുള്ള പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങൾക്കാണ് പിഴ. രണ്ട് ടൺ വരെ ഭാരപരിധി നിശ്ചയിച്ചിട്ടുള്ള ട്രക്കുകൾ അധിക ഭാരം കയറ്റിയാൽ ഓരോ നൂറു കിലോയ്ക്കും 200 റിയാൽ വീതം പിഴ ചുമത്തും. രണ്ട് മുതൽ അഞ്ച് ടൺ വരെയുള്ള വാഹനങ്ങൾക്ക് 300ഉം, അഞ്ച് മുതൽ ഏഴ് ടൺ വരെയുള്ള വാഹനങ്ങൾക്ക് 400ഉം ഏഴ് മുതൽ പത്ത് ടൺ വരെ അനുമതിയുള്ള വാഹനങ്ങൾക്ക് അഞ്ഞൂറും പത്ത് ടണിന് മുകളിലുള്ള വാഹനങ്ങൾക്ക് 800 റിയാലും പിഴ
ഈടാക്കും.
അനുവദിക്കപ്പെട്ടതിലും 200 കിലോയിലധികം ഭാരക്കൂടുതലുള്ള ട്രക്കുകൾക്ക് 2000 റിയാലും ട്രക്കുകളുടെ വലിപ്പ വ്യത്യാസത്തിന് പതിനായിരം റിയാലും പിഴ ചുമത്തും. ലംഘനം ആവർത്തിക്കുന്ന വാഹനങ്ങൾക്ക് 5,000 മുതൽ ഒരു ലക്ഷം വരെ റിയാലും പിഴ ലഭിക്കും.