- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
'ഖൽബിലെ കോയിക്കോട്' ഇൻകാസ് കുടുംബ സംഗമം മെയ് 6നു ഐഡിയൽ ഇന്ത്യൻ സ്കൂളിൽ
ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ്-വിഷു-ഈസ്റ്റർ ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന കുടുംബ സംഗമവും കലാനിശയുമായ *ഖൽബിലെ കോയിക്കോട്* , മെയ് 6 വെള്ളിയാഴ്ച അബു ഹമൂർ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ അൽ ഖമർ ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഖത്തറിലെ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഇൻകാസ് കുടുംബാംഗങ്ങളും ഒത്തുചേരുന്ന പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു.
അഷറഫ് വടകര ചെയർമാനായും, വിപിൻ മേപ്പയൂർ കൺവീനറായും തെരെഞ്ഞെടുക്കപ്പെട്ട സംഘാടകസമിതി രുപീകരണ യോഗത്തിൽ ഇൻകാസ് ഖത്തറിന്റെ സെൻട്രൽ, ജില്ലാ, നിയോജക മണ്ഡലം നേതാക്കളായ അൻവർ സാദത്ത്, കെ കെ ഉസ്മാൻ, സിദ്ദിഖ് പുറായിൽ, ഈണം മുസ്തഫ, ആഷിക് അഹമ്മദ്, ബഷീർ നന്മണ്ട, കെ ടി കെ അബ്ദുള്ള,മുഹമ്മദലി വാണിമേൽ, ഹരീഷ് കുമാർ ,ഷെഫീഖ് കുയിമ്പിൽ, സിദ്ദിഖ് സി ടി, നജീബ് തൗഫീഖ്, സിഹാസ് ബാബു, വിനീഷ് അമരാവതി, ഹാഫിൽ, അമീർ പേരാമ്പ്ര, ജിതേഷ് എന്നിവർ പ്രസംഗിച്ചു.
ഗാനമേള, കോൽക്കളി, മുട്ടിപ്പാട്ട്, ഒപ്പന, വനിതകൾക്കായി മെഹന്തി മത്സരം, കുട്ടികൾക്കായുള്ള നിരവധി മത്സരങ്ങൾ, കോഴിക്കോട് ജില്ലയുടെ തനത് കലാരൂപങ്ങൾ എന്നിവ ഉൾകൊള്ളിച്ചുള്ള കലാ നിശയായിരിക്കും ഖൽബിലെ കോഴിക്കോട് എന്ന് സംഘാടക സമിതി അറിയിച്ചു.