വിവാഹ വേദിയിൽ വധു വരന്മാരുടെ ഡാൻസ് ഇപ്പോൾ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മിക്ക വധു വരന്മാരും വേദിയിലെത്തി ചുവട് വയ്ക്കാറുണ്ട്. എന്നാൽ കഴഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു വധുവിന്റെ ഡാൻസ് കണ്ടവരുടേ എല്ലാം കണ്ണു തള്ളി. എന്തൊരു ഡാൻസാണ് ഈ പെൺകുട്ടിയുടേതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

കാരണം വേദിയിൽ വധുവിന്റെ ആറാട്ട് തന്നെയായിരുന്നു. പാലക്കാട് സ്വദേശി ജിഷയാണ് മതിമറന്നുള്ള നൃത്ത പ്രകടനവുമായി വിവാഹം ആഘോഷമാക്കിയത്. ജിഷയുടെ ഡാൻസ് കണ്ട് ഭർത്താവിന്റെ കണ്ണു വരെ തള്ളി. ഹൃദയത്തിലെ 'ഒണക്ക മുന്തിരിയിൽ' തുടങ്ങിയ ഡാൻസ് മുന്നോട്ട് പോകും തോറും കൂടുതൽ ആവേശഭരിതമായി. ജിഷയുടെ പ്രകടനം കണ്ട് വരനും അതിഥികളും സ്തംഭിച്ചിരുന്നു പോയി. പിന്നീട് സദസ്സിലുള്ളവരും ആവേശത്തോടെ ചുവടുവച്ചു.

തിരുവനന്തപുരം വെമ്പായം സ്വദേശി അനന്തുവാണ് ജിഷയുടെ വരൻ. മാർച്ച് 27ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച് 30ന് വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിലായിരുന്നു ജിഷയുടെ ഗംഭീര പ്രകടനം.