രും ദിവസങ്ങളിൽ രാജ്യത്തെ നഴ്‌സറി അടക്കമുള്ള സ്‌കൂൾ സംവിധാനത്തിൽ തടസ്സം അനുഭവപ്പെട്ടേക്കാം. കാരണം വേതന തർക്കത്തിൽ ജർമൻ നഴ്സറി സ്‌കൂളുകൾ പണിമുടക്കിനൊങ്ങുകയാണെന്ന റിപ്പോർട്ട് പുറത്ത് വന്നു.ജർമ്മനിയിലുടനീളമുള്ള നഴ്സറി, മുഴുവൻ ദിവസത്തെ സ്‌കൂൾ തൊഴിലാളികൾ ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച തർക്കത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബെർലിൻ ആസ്ഥാനമായുള്ള ട്രേഡ് യൂണിയൻ വെർഡി, ബുധനാഴ്ച ദിവസം മുഴുവൻ മുന്നറിയിപ്പ് പണിമുടക്കിൽ പങ്കെടുക്കാൻ നഴ്‌സറികളിലെയും മുഴുവൻ ദിവസത്തെ സ്‌കൂളുകളിലെയും ജീവനക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, ലോവർ സാക്സോണി, ബാഡൻ-വുർട്ടെംബർഗ്, ബവേറിയ, സാർലാൻഡ്, റൈൻലാൻഡ്-പാലറ്റിനേറ്റ്, ഹാംബർഗ് എന്നീ സംസ്ഥാനങ്ങളിൽ സമരം ബാധിക്കും.

കിന്റർഗാർട്ടൻ അദ്ധ്യാപകർ, നഴ്സറി സ്‌കൂൾ തൊഴിലാളികൾ, സോഷ്യൽ അസിസ്റ്റന്റുമാർ, ഡേ-കെയർ സെന്ററുകളിലെയും എല്ലാ ഡേ സ്‌കൂളുകളിലെയും മറ്റ് ഒക്യുപേഷണൽ ഗ്രൂപ്പുകളും സമരത്തിൽ പങ്ക് ചേർന്നു.ഏതാനും ആഴ്ചകളായി പതിവായി നടക്കുന്ന 'മുന്നറിയിപ്പ് പണിമുടക്ക്' എന്ന് നിലയിൽ പ്രതിഷേധങ്ങൾ നടന്നുവരുകയാണ്. വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലെ ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പരിഹാരം കാണാത്തതാണ് സമരത്തിന് കാരണം.

ഈ മേഖലകളിലെ ഏകദേശം 330,000 തൊഴിലാളികൾക്ക് കൂടുതൽ പണവും കൂടുതൽ ആകർഷകമായ സാഹചര്യങ്ങളും വേർഡിയും സിവിൽ സർവീസ്സ് അസോസിയേഷൻ ഡിബിബിയും ആവശ്യപ്പെടുന്നുണ്ട്.