- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ക്ഷേമ പദ്ധതികൾ : അറിയേണ്ടതെല്ലാം; വെബിനാർ സംഘടിപ്പിക്കുന്നു
കുവൈത്ത് സിറ്റി : ദീർഘകാലം പ്രവാസികളായിരുന്നിട്ടും തിരിച്ചു പോകുന്ന ഘട്ടത്തിൽ നീക്കിയിരുപ്പ് ഒന്നുമില്ലാതെ വെറും കയ്യോടെ മടങ്ങിപോകുന്ന നിരവധി പ്രവാസിസുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രവാസികൾക്ക് സർക്കാറുകൾ നൽകുന്ന ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ച് ധാരണയില്ലാത്തതിനാലും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തത് കാരണവും പ്രവാസി പെൻഷൻ പോലെയുള്ള പദ്ധതികളിൽ ഇന്നും ഭൂരിഭാഗം പ്രവാസികളും അംഗങ്ങളല്ല എന്നതാണ് വാസ്തവം.
ഈ പശ്ചാത്തലത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ : അറിയേണ്ടതെല്ലാം എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് വെബിനാർ സംഘടിപ്പിക്കുന്നു
മെയ് 6 വെള്ളിയാഴ്ച്ച കുവൈത്ത് സമയം 4:30 PM ന് (ഇന്ത്യൻ സമയം 7 PM) കേരള സർക്കാർ പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ച് നടത്തുന്ന വെബിനാറിൽ കേരളാ സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ച് പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റന്റ് കെ.എൽ അജിത്കുമാർ ശ്രോതാക്കളുമായി സംവദിക്കും.
സൂം ഓൺലൈനിൽ 826 0029 2318 എന്ന ഐഡിയും 2022 എന്ന പാസ്കോടും ഉപയോഗിച്ചു വെബിനാറിൽ പങ്കെടുക്കാം. സദസ്യർക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 97322896