തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ ദുർഗാദാസ് ശിശുപാലനെതിരെ നിയമ നടപടി സ്വീകരിക്കുകയുംമലയാള വിഷൻ കോർഡിനേറ്റർ പദവിൽ നിന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നുംചെയ്യണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഖത്തർ മുഖ്യ മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

ഇന്ത്യൻ എംബസിക്ക് കീഴിലുള്ള lCC യിൽ അഫിലിയേറ്റഡ് ചെയ്ത കേരളീയം ഖത്തർ എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനവും കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഖത്തർ കോർഡിനേറ്റർ എന്ന സ്ഥാനവും അതുപോലെ പല പ്രധാന സംഘടനകളിലും പല പദവികളിലുമുള്ള ഇയാളിൽ നിന്നും നമ്മുടെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ നഴ്‌സിങ് സമൂഹത്തിന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ഇത്രയും മോശമായ രീതിയിൽ നടത്തിയ പ്രസ്താവന തികച്ചും അപലപനീയവും ദുരുദ്ദേശപരവുമാണ് .

ഗൾഫുനാടുകളിലെ പ്രവാസികളെ പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മാലാഖമാരെ വ്യക്തിപരമായി അധിക്ഷേപിച്ചത് എന്ത് രാഷ്ട്രീയ അജണ്ടയുടെ പേരിൽ ആണെങ്കിലും പൊതു സമൂഹത്തെയൊന്നാകെ അപമാനിക്കുന്ന ഇത്തരം ആളുകളെ മതേതരത്വ ശക്തികൾ
സാമൂഹ്യ രംഗത്ത് നിന്നും പൊതു ഇടങ്ങളിൽ നിന്നും അകറ്റി നിർത്തണം.

ഖത്തറിലെ പ്രവാസി സമൂഹം മുഴുവൻ ഇത്തരം പൈശാചിക ചിന്താഗതിക്കാരായ മുഴുവൻ ആളുകളെയും ബഹിഷ്‌കരിക്കുകയും ഒറ്റപ്പെടുത്തുകയും വേണം.പ്രവാസത്തിൽ കൂടെയുള്ളവരുടെ ജാതിയും മതവും നോക്കാതെ സാഹായിക്കുന്ന മനുഷ്യർ താമസിക്കുന്ന ഇടമാണ് ഗൾഫ് രാജ്യങ്ങൾ.

കൃത്യമായ സംഘ്പരിവാർ ബന്ധമുള്ള ആളുകൾ സർക്കാറിന്റെ കീഴിലുള്ള ഇത്തരം പദവികളിൽ നിയമിക്കപ്പെടുന്നതും ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു.