- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലം നിർമ്മാണത്തിലെ തട്ടിപ്പ്: വിവരാവകാശരേഖ വഴി ചോദ്യം ചെയ്തു; യുവാക്കളെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി
കണ്ണൂർ: പയ്യന്നൂരിൽ പാലം നിർമ്മാണം വിവരാവകാശരേഖ വഴി ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും. കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രനും വാർഡ് മെമ്പറുടെ മകനും ചേർന്നാണ് ലിജേഷ്, സുരേഷ് എന്നിവരെ മർദിച്ചത്.
വട്ടക്കുളത്ത് അഞ്ചരമീറ്റർ വീതിയിൽ പണിയാൻ എസ്റ്റിമേറ്റ് തയാറാക്കിയ ശേഷം പാലം നാലു മീറ്ററിൽ പണിയുന്നത് ചോദ്യം ചെയ്ത് ഫേസ്‌ബുക് പോസ്റ്റിട്ടതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രനെ പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തു.
'തന്റെ കയ്യിലുണ്ടായിരുന്ന വിവരാവാകാശ രേഖയിൽ പാലത്തിന്റെ വീതി അഞ്ചര മീറ്ററായിരുന്നു. എന്നാൽ പാലത്തിന്റെ പണി നടക്കുന്ന സമയത്ത് അവിടെയെത്തി നോക്കിയപ്പോൾ വീതി നാലു മീറ്ററായി. വീതി കുറയാൻ കാരണമെന്താണെന്ന് പല നേതാക്കളെയും വിളിച്ച് അന്വേഷിച്ചു. ഇവരാരും വ്യക്തമായ ഉത്തരം നൽകാത്തതിനാൽ സംഭവം ഫേസ്‌ബുക്കിൽ പങ്കുവച്ചു. തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയും കൗൺസിലറുടെ മകനും ചേർന്ന് മർദിച്ചു'ലിജേഷ് പറഞ്ഞു.




