- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജോലിയിൽ മാറ്റം ലഭിച്ചെന്ന് പറഞ്ഞിട്ടും പോകാതിരുന്നത് സംശയം ജനിപ്പിച്ചു; പ്രതിശ്രുത വരനായ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇൻസ്പെക്ടർ
നഗാവ്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിശ്രുത വരനായ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് വനിതാ സബ് ഇൻസ്പെക്ടർ. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ ആൺസുഹൃത്ത് റാണാ പോഗാഗിനെയാണ് എസ്‌ഐ ജുന്മണി റാബ പിടികൂടിയത്.
ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്ന ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്. അസമിലെ ഒ.എൻ.ജി.സിയിൽ ജീവനക്കാരനാണെന്നാണ് റാണ സ്വയം പരിചയപ്പെടുത്തിയത്. റാണ തന്റെ രക്ഷിതാക്കളെ ഉൾപ്പെടെ വിവാഹ നിശ്ചയത്തിന് മുൻപ് ജുന്മണിക്ക് നേരിട്ട് പരിചയപ്പെടുത്തി നൽകുകയും ചെയ്തിരുന്നു.
ഒ.എൻ.ജി.സിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരിൽ നിന്ന് റാണാ പണം തട്ടിയിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് എഫ്.ഐ.ആർ ഇട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒ.എൻ.ജി.സി യുടെ പേരിൽ നിർമ്മിച്ച ഒരു വ്യാജ ഐഡന്റീറ്റി കാർഡ്, രണ്ട് ലാപ്ടോപ്പുകൾ, 13 സീലുകൾ, ഒൻപത് പാസ്ബുക്കുകൾ, ചെക്ക്‌ബുക്ക്, രണ്ട് മൊബൈൽ ഫോൺ, ഒരു പെൻഡ്രൈവ്, രണ്ട് വാക്കി ടോക്കികൾ എന്നിവയും അസം പൊലീസ് പിടിച്ചെടുത്തു.
റാണയെ പോലെ ഒരു തട്ടിപ്പുകാരനെക്കുറിച്ച് വിവരം നൽകിയ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് ജുന്മണി പ്രതികരിച്ചു. റാണയുമായി ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നവെന്നും സിൽചാറിലേക്ക് ജോലിയിൽ മാറ്റം ലഭിച്ചുവെന്ന് തന്നോട് പറഞ്ഞിട്ടും അവിടേക്ക് പോകാതിരിക്കുതയായിരുന്നു റാണയെന്നും ഇതോടെയാണ് തനിക്ക് റാണയിൽ സംശയങ്ങളുണ്ടായതെന്നും എസ്‌ഐ കൂട്ടിച്ചേർത്തു.




